ഭീകരവാദ സംഘത്തെ അറസ്റ്റ് ചെയ്തെന്ന റിപ്പോർട്ടുകൾ തെറ്റെന്ന് കുവൈത്ത്

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി: രാജ്യത്തിനുള്ളിൽ ഭീകരവാദ സംഘത്തെ സുരക്ഷാസേന അറസ്റ്റ് ചെയ്തെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ നിഷേധിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇത്തരം പ്രചാരണങ്ങൾക്ക് ഔദ്യോഗികമായ യാതൊരു അടിസ്ഥാനവുമില്ലെന്ന് അധികൃതർ വ്യക്തമാക്കി. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ തികഞ്ഞ സുതാര്യതയോടെയാണ് സർക്കാർ കൈകാര്യം ചെയ്യുന്നത്. സുരക്ഷാ സംബന്ധമായി എന്തെങ്കിലും സംഭവവികാസങ്ങൾ ഉണ്ടായാൽ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് ഔദ്യോഗിക ചാനലുകളിലൂടെ മാത്രം ജനങ്ങളെ വിവരമറിയിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും വിശ്വസിക്കരുതെന്നും വിവരങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിലൂടെ മാത്രം ഉറപ്പുവരുത്തണമെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

മന്ത്രാലയത്തിന്‍റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഭരണകൂടത്തിന്‍റെ പ്ലാറ്റ്‌ഫോമുകളുമാണ് ഔദ്യോഗിക വാർത്താ സ്രോതസ്സുകൾ. പൊതുജന താല്പര്യങ്ങൾക്കും രാജ്യ സുരക്ഷയ്ക്കും ഭീഷണിയാകുന്ന തരത്തിൽ വ്യാജ വാർത്തകളോ അഭ്യൂഹങ്ങളോ പ്രചരിപ്പിക്കുന്നവർക്കെതിരെ നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...

നഷ്ടപ്പെട്ടത് രണ്ട് ജീവനുകൾ; ഷെഡിനുള്ളിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അധികൃതരുടെ വീഴ്ചയെന്ന്...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ടാർപോളിൻ ഷെഡിനുള്ളിൽ പ്രസവിച്ച 44-കാരിയും നവജാതശിശുവും...

ഔദ്യോഗിക പരിപാടിയിലേക്ക് ക്ഷണിച്ചില്ല : ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെതിരെ സ്പീക്കർക്ക് എം.പി പരാതി നൽകി

0
ന്യൂഡൽഹി: ലക്ഷദ്വീപിൽ ഉപരാഷ്ട്രപതി പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ തന്നെ ക്ഷണിക്കാത്തതിൽ ലക്ഷദ്വീപ്...