അൽഫാമിനും കുഴിമന്തിക്കും വില കൂടും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മലയാളികളുടെ പ്രിയവിഭവങ്ങളായി മാറിയ അൽഫാം, കുഴിമന്തി, കബാബ്, തന്തൂരി ചിക്കൻ എന്നിവയുടെ വില ഉയരാൻ സാധ്യത. ഇവയുടെ പാചകത്തിന് പ്രധാനമായും ഉപയോഗിക്കുന്ന വിറകുകരിയുടെ ലഭ്യത കുറഞ്ഞതും വില കുതിച്ചുയർന്നതുമാണ് ഹോട്ടൽ മേഖലയെ പ്രതിസന്ധിയിലാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വിറകുകരിയുടെ വില കിലോയ്ക്ക് അഞ്ച് മുതൽ എട്ട് രൂപ വരെ വർധിച്ചു. ഇതോടെ പല ജില്ലകളിലും ചില്ലറ വിൽപ്പന വില കിലോയ്ക്ക് 40 രൂപയിലെത്തി. മുന്തിയ ഇനം കരിക്ക് കിലോയ്ക്ക് 50 രൂപ വരെ നൽകേണ്ട സ്ഥിതിയാണുള്ളത്. കരിയുടെ വില വർധിച്ചതോടെ വിഭവങ്ങളുടെ വില കൂട്ടാതെ പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയിലാണെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു.

കേരളത്തിൽ ഉപയോഗിക്കുന്ന വിറകുകരിയുടെ ഏകദേശം 80 ശതമാനവും എത്തുന്നത് തമിഴ്നാട്ടിൽ നിന്നാണ്. എന്നാൽ തമിഴ്നാട്ടിൽ നിന്നുള്ള കരിയുടെ വരവിൽ വലിയ കുറവുണ്ടായതോടെ വിപണിയിൽ ക്ഷാമം രൂക്ഷമായി. ആന്ധ്രപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ നിന്നുമാണ് കേരളത്തിലേക്ക് കരി എത്തുന്നത്. എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് വിറകുകരിയുടെ ഉപയോഗം കൂടുതലുള്ളത്. എറണാകുളം ജില്ലയിൽ മാത്രം പ്രതിമാസം ഏകദേശം 50 ടൺ കരി ആവശ്യമായി വരുന്നുണ്ടെന്നാണ് വിതരണ മേഖലയിലുള്ളവർ പറയുന്നത്.

പാചകവാതക വില വർധിച്ചതോടെ ഹോട്ടലുകളും മറ്റ് ഭക്ഷ്യവ്യവസായ സ്ഥാപനങ്ങളും ഗ്യാസിന് പകരം വിറകിനെ ആശ്രയിക്കാൻ തുടങ്ങിയതാണ് കരി വിപണിയിലെ പ്രതിസന്ധിക്ക് മറ്റൊരു കാരണം. വിറകിന് ആവശ്യകത കൂടിയതോടെ, അത് കരിയാക്കി മാറ്റുന്നതിന് പകരം നേരിട്ട് വിറകായി വിൽക്കുന്നതാണ് പലർക്കും കൂടുതൽ ലാഭകരമാകുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...

നഷ്ടപ്പെട്ടത് രണ്ട് ജീവനുകൾ; ഷെഡിനുള്ളിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അധികൃതരുടെ വീഴ്ചയെന്ന്...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ടാർപോളിൻ ഷെഡിനുള്ളിൽ പ്രസവിച്ച 44-കാരിയും നവജാതശിശുവും...

ഔദ്യോഗിക പരിപാടിയിലേക്ക് ക്ഷണിച്ചില്ല : ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെതിരെ സ്പീക്കർക്ക് എം.പി പരാതി നൽകി

0
ന്യൂഡൽഹി: ലക്ഷദ്വീപിൽ ഉപരാഷ്ട്രപതി പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ തന്നെ ക്ഷണിക്കാത്തതിൽ ലക്ഷദ്വീപ്...