കുവൈത്ത് തീപിടിത്തം ; ബിനോയ് തോമസിന്റെ കുടുംബത്തിന് ധനസഹായം കൈമാറി

For full experience, Download our mobile application:
Get it on Google Play

തൃശൂർ: കുവൈത്തിലെ തീപിടുത്തത്തിൽ മരിച്ച തൃശൂർ ചാവക്കാട് സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് ധനസഹായം കൈമാറി. മന്ത്രിമാരായ ആർ. ബിന്ദു, കെ. രാജൻ എന്നിവർ ബിനോയുടെ തെക്കൻ പാലയൂരിലെ വീട്ടിലെത്തിയാണ് ധനസഹായം കൈമാറിയത്. സർക്കാർ പ്രഖ്യാപിച്ച ധനസഹായം അഞ്ച് ലക്ഷവും, നോർക്ക വഴി വിവിധ വ്യവസായികൾ പ്രഖ്യാപിച്ച ധനസഹായവും ഉൾപ്പെടെ 14 ലക്ഷം രൂപയാണ് ബിനോയിയുടെ കുടുംബത്തിന് കൈമാറിയത്. ലൈഫ് മിഷൻ പദ്ധതി വഴി കുടുംബത്തിന് വീട് നിർമിച്ചു നൽകാനാണ് തീരുമാനം. ഇതിനായി ചാവക്കാട് നഗരസഭ പ്രത്യേക യോഗം ചേർന്ന് ഐക്യകണ്ഠേന അജണ്ട പാസാക്കിയിരുന്നു. വീടിൻറെ നിർമാണ പ്രവർത്തികൾ എത്രയും വേഗം ആരംഭിക്കുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. കുടുംബത്തിന് സർക്കാരിന്റെയും ജനപ്രതിനിധികളുടെയും സവിശേഷമായ ശ്രദ്ധയും പരിഗണനയും ഉണ്ടാവുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ബിനോയ് തോമസിൻ്റെ മകന് ജോലി നൽകുമെന്നും മന്ത്രിമാർ അറിയിച്ചു. എൻ.കെ അക്ബർ എം.എൽ.എ, ജില്ലാ കലക്ടർ വി.ആർ കൃഷ്ണതേജ, മുനിസിപ്പാലിറ്റി ചെയർമാൻ തുടങ്ങിയവർ സംബന്ധിച്ചു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സംയുക്ത യോഗം ചേര്‍ന്നു

0
മല്ലപ്പള്ളി : വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളും ചികിത്സാ സൗകര്യങ്ങളും വിലയിരുത്തി കൂടുതൽ...

സ്വകാര്യ നിക്ഷേപകരെ കാണാൻ മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ രഹസ്യമായി പോയതെന്തിനെന്ന് കെ എൻ ബാലഗോപാൽ

0
കൊച്ചി: മുഖ്യമന്ത്രിക്കും യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും എതിരെ രൂക്ഷ വിമർശനവുമായി മുൻ...

സ്ത്രീകളെ അധിക്ഷേപിച്ചും പൊതുജനങ്ങളെ വഞ്ചിച്ചുമാണ് യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് പി രാജീവ്

0
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസിലെ സൗജന്യയാത്ര ഉപയോ​ഗിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ച ​ഗതാ​ഗത...

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു

0
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക്...