കുവൈത്ത് സിറ്റി : കുവൈത്തിൽ ഇന്നലെ വൈകുന്നേരം ഉണ്ടായ തീപിടിത്തത്തിൽ 8 കുട്ടികൾ മരിച്ചതായി വിവരം.
കുവൈത്തിന്റെ തെക്കൻ അതിർത്തി പ്രദേശമായ സബാഹ് അൽ അഹ്മദ് പ്രദേശത്തെ ഒരു വീട്ടിലാണ് അഗ്നിബാധയുണ്ടായത്. ഇന്നലെ വൈകുന്നേരം 5 മണിക്കാണ് തീപിടുത്തം ഉണ്ടായത്. അഗ്നിശമന സേന എത്തി വീട്ടില്‍ കുടുങ്ങിക്കിടന്നവരെ പുറത്തെത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിയതിനു ശേഷമാണു കുട്ടികൾ മരണമടഞ്ഞതെന്ന് അഗ്നിശമന വിഭാഗം വ്യക്തമാക്കി. വീടിനകത്ത് ഉണ്ടായിരുന്ന രണ്ട് വേലക്കാരികൾ പുറത്ത് ചാടി രക്ഷപ്പെട്ടതായും അവര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
കുവൈത്തിൽ വീടിനു തീപിടിച്ച് 8 കുട്ടികൾ മരിച്ചു
RECENT NEWS
Advertisment