അന്താരാഷ്ട്ര വനിതാ ദിനം : മാര്‍ഷ്യല്‍ ആര്‍ട്ട്‌സും രാത്രി നടത്തവുമായി വനിതകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തോട് അനുബന്ധിച്ച് വനിതാ ശിശു വികസന ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ റോഡുകളില്‍ രാത്രി നടത്തം സംഘടിപ്പിച്ചു. പത്തനംതിട്ട വനിതാ ശിശു വികസന ഓഫീസില്‍ നിന്നും ആരംഭിച്ച രാത്രി നടത്തം സെന്‍ട്രല്‍ ജംഗ്ഷനില്‍ എത്തി തിരിതെളിച്ച് സമാപിച്ചു. മാര്‍ഷ്യല്‍ ആര്‍ട്‌സ് ട്രെയിനര്‍ എസ്. അഭിലാഷ് വനിതകള്‍ക്കായി വനിതാ ശിശു വികസന ഓഫീസ് ഗ്രൗണ്ടില്‍ മാര്‍ഷ്യല്‍ ആര്‍ട്ട്‌സ് പരിശീലനം നല്‍കി.
പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ റോസ്‌ലിന്‍ സന്തോഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുന്‍ സി.ഡബ്ല്യൂ.സി. ചെയര്‍പേഴ്‌സണ്‍ സൂസമ്മ മാത്യു, സാമൂഹ്യ സേവന മേഖല പ്രവര്‍ത്തക ബേബിക്കുട്ടി ഡാനിയേല്‍, പത്തനംതിട്ട ഗവണ്‍മെന്റ് ഓള്‍ഡ് ഏജ് ഹോം മേട്രണ്‍ വിജി ജോര്‍ജ് , വനിതാ ശിശു വികസന ഓഫീസ് സീനിയര്‍ ക്ലാര്‍ക്കുമാരായ മാജ എല്‍സി ചെറിയാന്‍, അനിത കുമാരി, രശ്മി, വനിതാ ശിശു വികസന ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് സ്വപ്ന, ഒ.എസ്.പി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സൗമ്യ ജോസഫ്, ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എച്ച്. താഹിറാ ബീവി, വനിതാ ശിശു വികസന ഓഫീസര്‍ എല്‍. ഷീബ എന്നിവര്‍ രാത്രി നടത്തത്തില്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...