കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതിയായി പാലാ സ്വദേശിയായ സിബി ജോർജ്ജ്‌

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി: കുവൈത്തിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി മലയാളിയായ ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍ സിബി ജോർജ്ജ്‌ നിയമിതനായി. ഇത്‌ സംബന്ധിച്ച്‌ വിദേശകാര്യ മന്ത്രാലയമാണു വാർത്താ കുറിപ്പ്‌ പുറപ്പെടുവിച്ചത്‌. ഇന്ത്യൻ സ്ഥാനപതിയായിരുന്ന കെ.ജീവസാഗര്‍ കഴിഞ്ഞ ആഴ്ച വിരമിച്ച ഒഴിവിലേക്കാണു നിയമനം.

ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് 1993 ബാച്ച് ഉദ്യോഗസ്ഥനാണ് കോട്ടയം പാലാ സ്വദേശിയായ സിബി ജോർജ്ജ്‌. പൊളിറ്റിക്കല്‍ ഓഫീസറായി ഈജിപ്തില്‍ ആയിരുന്നു ആദ്യ നിയമനം. തുടര്‍ന്ന് ഖത്തറില്‍ ഫസ്റ്റ് സെക്രട്ടറിയായും പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ പൊളിറ്റിക്കല്‍ കൗണ്‍സിലറായും  തുടര്‍ന്ന് അമേരിക്കയില്‍ പൊളിറ്റിക്കല്‍ കൗണ്‍സിലറും കൊമേഴ്‌സ്യല്‍ കൗണ്‍സിലറായും സേവനം അനുഷ്ടിച്ചു. സൗദി അറേബ്യയിലും ഇറാനിലും ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ചുമതലയും കൈകാര്യം ചെയ്തിരുന്നു. ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് ഈസ്റ്റ്-ഏഷ്യാ ഡിവിഷനിലും ഇന്ത്യോ-ആഫ്രികാ ഫോറം സമ്മിറ്റിന്റെ കോ-ഓര്‍ഡിനേറ്ററുമായിരുന്നു.
അറബി ഭാഷയിലും പ്രാവീണ്യം നേടിയിട്ടുള്ള സിബി ജോര്‍ജ് ഐ.എഫ്.എസില്‍ മികച്ച സേവനത്തിനുള്ള എസ്.കെ.സിംഗ് അവാര്‍ഡ് ഫോര്‍ എക്സലന്‍സിന് 2014-ല്‍ അര്‍ഹനായിരുന്നു.

കോട്ടയം പാലാ പൊടിമറ്റം കുടുംബാംഗമായ ഇദ്ദേഹത്തിന്റെ ഭാര്യ ജോയ്‌സ് ജോണ്‍. രണ്ട് പെണ്‍മക്കളും ഒരു മകനുമുണ്ട്. 2017-നവംബര്‍ മുതല്‍ സ്വിറ്റ്സര്‍ലാന്‍ഡിലെ സ്ഥാനപതിയാണ്.  ഇതോടെ കുവൈത്തിലെത്തുന്ന രണ്ടാമത്തെ മലയാളി ഇന്ത്യന്‍ സ്ഥാനപതിയാണ് സിബി ജോര്‍ജ്. പ്രമുഖ എഴുത്തുകാരന്‍ കലിക മോഹന്‍ എന്നറിയപ്പെടുന്ന ബി.എം.സി നായരാണ് ആദ്യമായി കുവൈത്തിലെത്തിയ മലയാളി ഇന്ത്യന്‍ സ്ഥാനപതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...