കുവൈത്ത് – ഇറാന്‍ തര്‍ക്കം മുറുകുന്നു

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി: രാജ്യത്ത് അതിക്രമം നടത്താൻ പദ്ധതിയിട്ടെത്തിയ ഐആർജിസി ബന്ധമുള്ള നാല് പേരെ പിടികൂടിയെന്ന കുവൈത്ത് അറിയിപ്പിന് പിന്നാലെ കുവൈത്ത്-ഇറാൻ തർക്കം കടുക്കുന്നു. പൗരന്മാരെ വിട്ടയക്കണമെന്നും ഇല്ലെങ്കിൽ പ്രതികരിക്കാൻ അവകാശമുണ്ടെന്നുമാണ് ഇറാന്റെ ഭീഷണി. അതേസമയം, കുവൈത്ത് സേനയുമായി ഏറ്റമുട്ടിയ സംഘത്തിലെ രണ്ടു പേർ രക്ഷപ്പെട്ടെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈത്തിന്റെ ഏറ്റവും വലിയ ദ്വീപായ ബുബിയാൻ ദ്വീപിലേക്കാണ് മത്സ്യബന്ധന ബോട്ടിൽ ആറംഗ സംഘമെത്തിയത്. കുവൈത്ത് സേനയുമായി ഏറ്റമുട്ടിയ സംഘത്തിലെ രണ്ടു പേർ രക്ഷപ്പെട്ടു. മെയ് ഒന്നിനായിരുന്നു സംഭവം. രാജ്യത്ത് അതിക്രമത്തിന് പദ്ധതിയിട്ടാണ് സംഘമെത്തിയതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

കുവൈത്തിൽ നുഴഞ്ഞു കയറാനുള്ള ശ്രമത്തെ സൗദി ഉൾപ്പടെ ശക്തമായി അപലപിച്ചു. പിന്നാലെയാണ് ഇന്ന് ഇറാന്റെ പ്രതികരണം. പട്രോളിങ് ഡ്യൂട്ടിക്കിടെ നാവിഗേഷൻ തകരാറിലായി എത്തിയതാണ് സംഘമെന്നായിരുന്നു ആദ്യ വിശദീകരണം. പിന്നാലെ ഇറാൻ വിദേശകാര്യ മന്ത്രി ഭാഷ അൽപ്പം കൂടി കടുപ്പിച്ചു. ഇറാനിയൻ ബോട്ട് ആക്രമിച്ച് നാലു പേരെ പിടികൂടിയെന്നും വിട്ടയക്കണമെന്നും ഇല്ലെങ്കിൽ പ്രതികരിക്കുമെന്നുമാണ് മുന്നറിയിപ്പ് നൽകി. ഇറാനെ ആക്രമിക്കാൻ അമേരിക്ക ഉപയോഗിച്ച ദ്വീപിൽ വെച്ചാണ് സംഭവമെന്നും ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞതോടെ വിഷയത്തിന്റെ ഗൗരവം മാറി. നിലവിലെ സാഹചര്യത്തിൽ ഗൗരവമുള്ളതാണ് പുതയ സംഭവ വികാസങ്ങൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...