കുവൈത്ത് സിറ്റി : കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ച് ചികിൽസയിലായിരുന്ന മലയാളി മരണമടഞ്ഞു. പാലക്കാട് കൊല്ലങ്കോട് ‘ശ്രീജ’ യിൽ വിജയ ഗോപാൽ ( 65) ആണു മരണപ്പെട്ടത്. കുവൈത്ത് മുബാറക് അൽ കബീർ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു ഇദ്ദേഹം. സാൽമിയയിൽ കുടുംബസമേതം താമസിച്ചു വരികയായിരുന്നു.
ശ്വാസ തടസ്സത്തെ തുടർന്ന് രണ്ടു ദിവസം മുമ്പ് ചികിൽസ തേടിയെത്തിയ ഇദ്ദേഹത്തിനു തുടർ പരിശോധനയിൽ കൊറോണ വൈറസ് ബാധ കണ്ടെത്തിയിരുന്നു. കുവൈറ്റ് മെറ്റൽ പൈപ്പ് ഇൻഡസ്ട്രീസ് കമ്പനിയിൽ ക്വാളിറ്റി കണ്ട്രോളർ ആയി ജോലി ചെയ്യുന്ന ഇദ്ദേഹം 40 വർഷത്തോളമായി കുവൈത്തിൽ പ്രവാസ ജീവിതം നയിച്ചു വരികയായിരുന്നു.
കുവൈത്തിൽ ഒരു മലയാളികൂടി കൊറോണക്ക് കീഴടങ്ങി
RECENT NEWS
Advertisment