കുവൈത്ത് സിറ്റി : കൊവിഡ് പ്രതിസന്ധി മൂലം വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന വന്ദേ ഭാരത് മിഷന്റെ മൂന്നാം ഘട്ടത്തില്‍ കുവൈത്തില്‍ നിന്നും കേരളത്തിലേക്ക് മൂന്നു വിമാന സര്‍വ്വീസുകള്‍ മാത്രം. കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്ക് 6 വിമാന സര്‍വ്വീസുകളാണു നിലവില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 3 സര്‍വ്വീസുകളാണ് കേരളത്തിലേക്കുള്ളത്.
ജൂണ്‍ 9 നു കോഴിക്കോടേക്ക് പുറപ്പെടുന്ന വിമാനമാണ് കേരളത്തിലേക്കുള്ള ആദ്യ സര്‍വ്വീസ്. ഉച്ചക്ക് 2 മണിക്ക് കുവൈത്തില്‍ നിന്ന് പുറപ്പെട്ട് രാത്രി 9.20 നു കോഴിക്കോട് എത്തും. ജൂണ്‍ 12 നു തിരുവനന്തപുരത്തേക്കുള്ള വിമാനം വൈകിട്ട് 3.40 നു പുറപ്പെട്ട് രാത്രി 11.10 ന് തിരുവനന്തപുരത്തെത്തും. കുവൈത്തില്‍ നിന്നു കേരളത്തിലേക്കുള്ള അവസാന വിമാനം കൊച്ചിയിലേക്കാണ്. ജൂണ്‍ 14 നു കാലത്ത് 11.30 നു കുവൈത്തില്‍ നിന്നും പുറപ്പെടുന്ന വിമാനം വൈകിട്ട് 7 മണിക്കാണു കൊച്ചിയില്‍ എത്തുക.