പരീക്ഷകളുടെ രഹസ്യസ്വഭാവം നഷ്ടപ്പെടുന്ന രീതിയില്‍ മൂല്യനിര്‍ണയം നടത്താൻ നീക്കം ; എംജി സര്‍വകലാശാലയില്‍ പുതിയ വിവാദം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : എംജി സര്‍വകലാശാലയില്‍ പരീക്ഷകളുടെ രഹസ്യസ്വഭാവം നഷ്ടപ്പെടുന്ന രീതിയില്‍ മൂല്യനിര്‍ണയം നടത്താൻ നീക്കം. രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷകളുടെ മൂല്യനിര്‍ണയം അതാത് കോളേജുകളിലെ അധ്യാപകര്‍ തന്നെ മൂല്യനിര്‍ണയം നടത്തണമെന്ന സര്‍വകലാശാല തീരുമാനമാണ് വിവാദത്തിലാകുന്നത്. അതേസമയം കൊവിഡ് പശ്ചാത്തലത്തിലാണ് മൂല്യനിര്‍ണയം അതാത് കോളേജുകളില്‍ തന്നെയാക്കിയതെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം.

മെയ് 26 ന് ചേര്‍ന്ന സിൻഡിക്കേറ്റ് യോഗമാണ് വിവാദ തീരുമാനമെടുത്തത്. അടുത്തയാഴ്ച ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ അതാത് കോളേജുകളില്‍ സൂക്ഷിക്കും. ആ കോളേജിലെ ഒരു സീനിയലര്‍ അധ്യാപകനെ മുഖ്യ പരിശോധകനായി നിയമിച്ച് മറ്റ് അധ്യാപകരെ കൊണ്ട് മൂല്യ നിര്‍ണ്ണയം നടത്തും. തുടര്‍ന്ന് മാര്‍ക്ക് ലിസ്റ്റുകള്‍ സര്‍വകലാശാലയ്ക്ക് അയച്ച് കൊടുക്കണം. ഇത് പൂര്‍ണ്ണമായും പരീക്ഷയുടെ രഹസ്യ സ്വഭാവം നഷ്ടപ്പെടുത്തുകയും ഇഷ്ടക്കാര്‍ക്ക് മാര്‍ക്ക്ദാനം നല്‍കാനും ഇടയാക്കുമെന്നാണ് ആക്ഷേപം.

സാധാരണ പരീക്ഷയ്ക്ക് ശേഷം ഉത്തരക്കടലാസുകള്‍ സര്‍വകലാശാലയില്‍ എത്തിക്കും. ഫാള്‍സ് നമ്പറിട്ട് സര്‍വകലാശാല വിവിധ കോളേജുകള്‍ക്ക് അത് നല്‍കും. അതായത് പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥിയെ തിരിച്ചറിയാൻ മൂല്യ നിര്‍ണ്ണയം നടത്തുന്ന അധ്യാപകര്‍ക്കാകില്ല. യുജിസി മാനദണ്ഡത്തിനെതിരാണ് എംജി സര്‍വകലാശാലയുടെ പുതിയ നീക്കം. സ്വശ്രയ കോളേജുകളിലില്‍ ഉള്‍പ്പടെ പുതിയ രീതി വൻ ക്രമക്കേടിനും വഴിയൊരുക്കും. കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ പരീക്ഷമൂല്യ നിര്‍ണ്ണയം നടത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...