സർക്കാർ ഫണ്ട് വെട്ടിപ്പ് ; കെയുഡബ്ല്യൂജെ യുടെ എതിർ സത്യവാങ്മൂലം കേവലം രാഷ്ട്രീയ പ്രസംഗമാണെന്ന് അഡ്വ.കൃഷ്ണ രാജ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പ്രസ് ക്ലബ് സര്‍ക്കാര്‍ ഫണ്ടു വെട്ടിപ്പു കേസില്‍ കെയുഡബ്ല്യൂജെക്കു വേണ്ടി അഡ്വ.തമ്പാന്‍ തോമസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലം കേവലം രാഷ്ട്രീയ പ്രസംഗമാണെന്നു അഡ്വ. കൃഷ്ണരാജ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മറുപടിയില്‍ പരിഹസിച്ചു. സര്‍ക്കാര്‍ രേഖകള്‍ സഹിതം സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ക്കൊന്നും മറുപടി പറയാതെയാണ് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതെന്നു കൃഷ്ണരാജ് ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഫണ്ടു വെട്ടിപ്പു സംബന്ധിച്ചു മറുപടിയോ വിശദീകരണമോ നല്‍കാന്‍ കെയുഡബ്ല്യൂജെക്കു കഴിഞ്ഞിട്ടില്ല.

കെയുഡബ്ല്യൂജെയുടെ ജില്ലാ ഘടകങ്ങളായ പ്രസ് ക്ലബുകള്‍ വിവിധ പദ്ധതികള്‍ക്കായി കൈപ്പറ്റിയ സര്‍ക്കാര്‍ ഫണ്ടുകള്‍ ദുര്‍വിനിയോഗം ചെയ്തതായി വെളിപ്പെടുത്തുന്ന സര്‍ക്കാര്‍ രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സര്‍ക്കാര്‍ ഫണ്ട് വിനിയോഗ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ പ്രസ് ക്ലബുകള്‍ക്ക് സര്‍ക്കാര്‍ ആവര്‍ത്തിച്ചു നിര്‍ദ്ദേശം നല്‍കിയിട്ടും പ്രസ് ക്ലബുകള്‍ സഹകരിച്ചിട്ടില്ലെന്നു രേഖകള്‍ വ്യക്തമാക്കുന്നുണ്ടെന്നും കൃഷ്ണരാജ് ചൂണ്ടിക്കാട്ടി.

കെയുഡബ്ല്യൂജെ സമര്‍പ്പിച്ച മറുപടിയില്‍ ഹര്‍ജി കെയുഡബ്ല്യൂജെയെ പിളര്‍ക്കാനുള്ള ശ്രമമാണെന്നാണു വാദിക്കുന്നത്. സര്‍ക്കാര്‍ ഫണ്ട് ദുര്‍വിനിയോഗ ആരോപണങ്ങളെ കുറിച്ചു മറുപടിയൊന്നും നല്‍കാന്‍ കെയുഡബ്ല്യൂജെക്കു കഴിഞ്ഞില്ല. ചീഫ് ജസ്റ്റിസ് മണികുമാറും ജസ്റ്റിസ് ഷാജി പി.ചാലിയും ഉള്‍പ്പെട്ട ബഞ്ചാണ് കേസ് പരിഗണിച്ചത്. കേസില്‍ മറുപടി സമര്‍പ്പിക്കാന്‍ കേരള സര്‍ക്കാര്‍ അഭിഭാഷകര്‍ സമയം ആവശ്യപ്പെട്ടതു പരിഗണിച്ചു കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...