Wednesday, July 2, 2025 1:03 pm

വിദ്യാർത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച കേസ് ; സിപിഎം നേതാവ് റിമാൻഡിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പോക്‌സോ കേസില്‍ പ്രതിയായ സിപിഎം പ്രാദേശിക നേതാവും അധ്യാപകനുമായിരുന്ന കെ വി ശശികുമാറിനെ റിമാന്‍ഡ് ചെയ്തു. മഞ്ചേരി പോക്‌സോ കോടതിയാണ് ശശികുമാറിനെ റിമാന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരെ സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി ലഭിച്ചിട്ടുണ്ടോയെന്ന കാര്യം അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.

ഇന്നലെയാണ് വയനാട്ടില്‍ നിന്നും ശശികുമാര്‍ പിടിയിലായത്. സംഭവ ശേഷം ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. ഇയാളില്‍ നിന്നും പോലീസ് വിശദമായി മൊഴിയെടുത്തിട്ടുണ്ട്. ഇതിന് ശേഷമാണ് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കിയത്. മലപ്പുറം താലൂക്കാശുപത്രിയിലെ വൈദ്യ പരിശോധനക്ക് ശേഷമാണ് ശശികുമാറിനെ കോടതിയില്‍ എത്തിച്ചത്.

2012 ന് ശേഷം പല തവണ ശശികുമാറില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടു എന്നാണു പൂര്‍വ വിദ്യാര്‍ത്ഥിനി നല്‍കിയിരിക്കുന്ന പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന ശശികുമാര്‍ മലപ്പുറം നഗരസഭ അംഗം കൂടിയായിരുന്നു. പരാതിയെ തുടര്‍ന്ന് സിപി എം പ്രതിനിധിയായ ഇയാള്‍ രാജിവെച്ചു. തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ജില്ലാ സെക്രട്ടറി അറിയിച്ചിരുന്നു.

അധ്യാപകനായിരിക്കെ ശശികുമാര്‍ നിരവധി വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചിട്ടുണ്ടെന്നും 2019 ല്‍ സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ആരോപണമുണ്ട്. ഈ പരാതി അധികൃതര്‍ അവഗണിച്ചെന്നും ആക്ഷേപം ഉയരുന്നുണ്ട്. ഇക്കാര്യങ്ങള്‍ കൂടി അന്വേഷണ പരിധിയില്‍ വരുമെന്ന് മലപ്പുറം പോലീസ് പറഞ്ഞു.

നിലവില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത പരാതി കൂടാതെ ശശികുമാറിനെതിരെ വേറെയും പരാതികള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. പരാതികള്‍ക്കാസ്പദമായ സംഭവം വര്‍ഷങ്ങള്‍ക്ക് മുമ്പ് ആയതിനാല്‍ കേസെടുക്കുന്നതില്‍ പോലീസ് നിയമോപദേശം തേടിയിട്ടുണ്ട്. നിയമോപദേശം ലഭിക്കുന്നതിനനുസരിച്ച്‌ ഈ പരാതികളില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ പരാതിക്കാരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സഹോദരങ്ങളായ ബിജെപി പ്രവർത്തകരെ കൊല്ലാൻ ശ്രമിച്ച 12 സിപിഎം പ്രവർത്തകർക്ക് 7 വർഷം തടവ്

0
കണ്ണൂർ : കണ്ണൂരിൽ സഹോദരങ്ങളായ ബിജെപി പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ...

കണ്ണൂർ മാട്ടൂലിൽ പുളിമൂട്ടിന് സമീപം അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു

0
കണ്ണൂർ : കണ്ണൂർ മാട്ടൂലിൽ പുളിമൂട്ടിന് സമീപം അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു....

ബി ​ആ​ൻ​ഡ് സി ​ബ്ലോ​ക്കിന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ; പത്തനംതിട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ കി​ട​ത്തി...

0
പ​ത്ത​നം​തി​ട്ട : ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ബി ​ആ​ൻ​ഡ് സി ​ബ്ലോ​ക്കി​ൽ...

വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ

0
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ്...