ചെയ്തത് ശരിയായില്ല ഉസ്താദേ, വേണമെങ്കിൽ സ്വകാര്യമായി പറയാമായിരുന്നു´ ; പ്രതികരണവുമായി കെ ടി ജലീല്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പൊതുവേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി കെ ടി ജലീല്‍. ഉസ്താദിന് ആ കാര്യം രഹസ്യമായി പറയാമായിരുന്നുവെന്ന് ജലീല്‍ പറഞ്ഞു. പരസ്യമായി പറഞ്ഞത് ശരിയായില്ലെന്നും സംഭവത്തില്‍ ശരിക്കും തെറ്റുകാര്‍ സംഘാടകരാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘സമസ്തയുടെ നിലപാട് അതാണെന്ന് അറിഞ്ഞിട്ടും പെണ്‍കുട്ടിയെ വേദിയിലേക്ക് ക്ഷണിക്കേണ്ടിയിരുന്നില്ല. പെണ്‍കുട്ടിയെ വേദിയില്‍ കയറ്റിയത് തെറ്റായി തോന്നിയെങ്കില്‍ ഉസ്താദ് അത് രഹസ്യമായി സംഘാടകരോട് പറയണമായിരുന്നു. ഉസ്താദ് പരസ്യമായി തന്റെ അഭിപ്രായം പറഞ്ഞ രീതിയോട് അംഗീകരിക്കുന്നില്ല’, ജലീല്‍ പറഞ്ഞു.

തെറ്റ് തിരുത്തേണ്ടതിനു പകരം വീണ്ടും പെണ്‍കുട്ടിയെ അപമാനിച്ചുകൊണ്ട് സമസ്തയുടെ നേതാക്കള്‍ രംഗത്തു വന്നിട്ടുണ്ട്. പുരുഷന്‍മാര്‍ നില്‍ക്കുന്ന വേദിയില്‍ കയറുമ്പോള്‍ പെണ്‍കുട്ടിക്ക് ലജ്ജ തോന്നാതിരിക്കാനാണ് പെണ്‍കുട്ടിയെ വേദിയില്‍ നിന്ന് ഒഴിവാക്കിയതെന്ന് സമസ്ത സംസ്ഥാന അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....