Sunday, May 11, 2025 8:42 am

പാര്‍ട്ടിയില്‍ നിന്നും താന്‍ നേരിട്ടത് അവഗണനയും അപമാനവും ; കെ.വി തോമസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അടുത്ത കാലത്ത് വാര്‍ത്താ മാധ്യമങ്ങളില്‍ ഇടം പിടിച്ച പേരായിരുന്നു കെ.വി തോമസ് . കോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫിലേക്ക് പോവുകയാണ് ഈ മുതിര്‍ന്ന നേതാവ് എന്ന നിലയിലായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ വളരെ പെട്ടന്ന് തന്നെ ആ വാര്‍ത്തകള്‍ മാറിമറിയുകയും ചെയ്തു. അങ്ങനെയൊരു മുന്നണിമാറ്റം ഇപ്പോള്‍ ഇല്ല എന്ന് കെ.വി തോമസ് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. അങ്ങനെ ആ സംശയങ്ങള്‍ക്ക് അവസാനമാവുകയും ചെയ്തു. മന:പൂര്‍വ്വം തന്നെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുകയാണെന്നും അത്തരത്തിലുളള കുറച്ച് വേദനകളാണ് തനിക്കുളളതെന്നും കെ വി തോമസ് പറയുന്നു.

പാര്‍ട്ടി ഓഫര്‍ ചെയ്ത പദവികളൊന്നും നല്‍കാതെ കറിവേപ്പില പോലെ എടുത്തെറിഞ്ഞപ്പോള്‍ വിഷമമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ എല്ലായ്പ്പോഴും സംതൃപ്തനാണ്. ഒരിക്കലും അസംതൃപ്തി കാണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ താന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന വാര്‍ത്ത വിഷമിപ്പിച്ചു. തന്റെ മകളെ ഇതിലേക്ക് വലിച്ചിഴക്കേണ്ടിയിരുന്നില്ലെന്നും കെ വി തോമസ് പറഞ്ഞു. ഇതിനേക്കാള്‍ തന്നെ വിഷമിപ്പിച്ചത് താന്‍ ഒരു അധികാര ഭ്രാന്തനാണെന്ന് വരുത്തി തീര്‍ക്കാനുളള ശ്രമമാണ്. മറ്റുപാര്‍ട്ടിക്കാരല്ല തന്നെ അപമാനിച്ചത്. പാര്‍ട്ടിക്കുളളിലെ ചില ആളുകള്‍ തന്നെയാണ്. പാര്‍ട്ടി വിടുന്നതിനെ കുറിച്ച് ആലോചിച്ചിട്ടേയില്ലെന്നും കെ വി തോമസ് വ്യക്തമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തൃക്കാക്കര നഗരസഭയിൽ വ്യാപക ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് ; 7.50 കോടി രൂപ കാണാനില്ല

0
കാക്കനാട് : തൃക്കാക്കര നഗരസഭയുടെ വരുമാനത്തില്‍നിന്ന് 7.50 കോടി രൂപ കാണാനില്ല....

ഏറ്റുമാനൂരിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം ; ഒരാൾ മരിച്ചു, രണ്ട് പേരുടെ...

0
കോട്ടയം: ഏറ്റുമാനൂറിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു. രണ്ടു...

സലാൽ അണക്കെട്ടിന്‍റെ 12 ഷട്ടറുകൾ കൂടി തുറന്ന് ഇന്ത്യ

0
ദില്ലി : ജമ്മു കശ്മീരിലെ സലാൽ അണക്കെട്ടിന്റെ കൂടുതൽ ഷട്ടറുകൾ തുറന്ന്...

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിര്‍ത്തൽ ധാരണയായതിൽ മൗനം തുടര്‍ന്ന് കേന്ദ്രം

0
ദില്ലി : ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിര്‍ത്തൽ ധാരണയായതിൽ മൗനം തുടര്‍ന്ന്...