വര്‍ഗീയ പ്രീണനത്തിന് ഇരുമുന്നണികളുടേയും ശ്രമം : കെ.സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : വര്‍ഗീയ പ്രീണനത്തിന് ഇരുമുന്നണികളും ശ്രമിക്കുകയാണെന്നും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി ഏതറ്റം വരേയും പോവാനാണ് സി.പി.എമ്മിന്റേയും കോണ്‍ഗ്രസിന്റേയും പരിപാടിയെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തെ വര്‍ഗീയ രാഷ്ട്രീയത്തിലേക്ക് തള്ളിവിടുകയാണ്. ഇത് വിലകുറഞ്ഞ രാഷ്ട്രീയ നടപടിയാണെന്നും സുരേന്ദ്രന്‍ തൃശ്ശൂരില്‍ പ്രതികരിച്ചു.
എന്‍.ഡി.എയില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച പുരോഗമിക്കുകയാണ്. പാര്‍ട്ടിക്ക് അകത്തു നിന്നും പുറത്ത് നിന്നും സ്ഥാനാര്‍ഥികള്‍ ഉണ്ടാവും. ആരും പാര്‍ട്ടിയുമായി വിട്ടു നില്‍ക്കുന്നില്ലെന്നും എല്ലാവരും സഹരിക്കുമെന്നും ശോഭ സുരേന്ദ്രന്‍ വിഷയത്തില്‍ സുരേന്ദ്രന്‍ പ്രതികരിച്ചു. തൃശ്ശൂരില്‍ നടക്കുന്ന ബി.ജെ.പി സംസ്ഥാന സമിതി യോഗത്തിനെത്തിയതായിരുന്നു സുരേന്ദ്രന്‍.

ഉമ്മന്‍ചാണ്ടി രാഷ്ട്രീയ നേതൃത്വം ഏറ്റെടുത്തതോട് കൂടി വര്‍ഗീയതയും വോട്ട് ബാങ്ക് രാഷ്ട്രീയവും അഴിമതിയും ഇരു മുന്നണികളുടേയും അലങ്കാരമായി മാറിയിരിക്കുന്നു. ഒരു വശത്ത് പിണറായി വിജയന്റെ അഴിമതിയും കള്ളക്കടത്തും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ദുരുപയോഗവും ചര്‍ച്ച ചെയ്യുമ്പോള്‍ മറുവശത്ത് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ അഞ്ച് കൊല്ലം നടന്ന അഴിമതിയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സദാചാര വിരുദ്ധമായ പ്രവര്‍ത്തനവുമാണ് ചര്‍ച്ച ചെയ്യുന്നത്. ഈയൊരു സാഹചര്യത്തില്‍ എന്‍.ഡി.എ ശക്തമായ രാഷ്ട്രീയ പ്രചാരണത്തിനാണ് തയ്യാറെടുക്കുന്നത്. ഒരു മാസം നീണ്ട് നില്‍ക്കുന്ന രാഷ്ട്രീയ പ്രചാരണ ജാഥയ്ക്ക് അടക്കം തുടക്കം കുറിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...