കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് പിറന്നാളാഘോഷം ; റൊണാള്‍ഡോക്കെതിരേ അന്വേഷണം

For full experience, Download our mobile application:
Get it on Google Play

ടൂറിന്‍ : യുവന്റസിന്‍റെ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കോവിഡ് ചട്ടം ലംഘിച്ച് യാത്ര ചെയ്തതായി പരാതി. ഇറ്റാലിയന്‍ പോലീസ് സംഭവം അന്വേഷിക്കുന്നുണ്ട്.  പങ്കാളി ജോര്‍ജീന റോഡ്രിഗസിന്റെ 27-ാം പിറന്നാള്‍ ആഘോഷിക്കാന്‍, ക്ലബ്ബിന്റെ ആസ്ഥാനമായ ടൂറിനില്‍നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള കോര്‍മേയറിലെ ആല്‍പൈന്‍ ടൗണിലേക്ക് പോയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെനിന്നുള്ള ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് പിന്‍വലിച്ചു.

ചട്ടപ്രകാരം ഇവര്‍ക്ക് ടൂറിന്‍ വിട്ട് യാത്ര ചെയ്യാന്‍ അനുവാദമില്ല. കോര്‍മേയറും ആല്‍പൈന്‍ ടൗണും ഉള്‍പ്പെടുന്ന മേഖലയായ പിഡ്‌മോണ്ടും വാലെ ഡി അയോസ്റ്റയും നിലവില്‍ ഓറഞ്ച് സോണാണ്. ഈ മേഖലകളിലേക്കുള്ള യാത്രകള്‍ക്ക് സര്‍ക്കാര്‍ ഫെബ്രുവരി 15 വരെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്തായാലും കുറ്റം തെളിഞ്ഞാല്‍ അദ്ദേഹത്തിനെതിരെ കടുത്ത നടപടി തന്നെ ഉണ്ടായേക്കും. ഇതുവരെ യുവന്റസ് ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...