നിര്‍ഭാ​ഗ്യകരമായ നിലപാടാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിന്റെതെന്ന് രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : നിര്‍ഭാ​ഗ്യകരമായ നിലപാടാണ് മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിന്റെതെന്ന് രമേശ് ചെന്നിത്തല.
പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമാണ് കെ.വി തോമസിന്റെ പ്രവര്‍ത്തിയെന്നും അത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നാണക്കേടുണ്ടാക്കിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. നടന്നത് മുഖ്യമന്ത്രി പിണറായി വിജയനന്റെ തിരക്കഥയാണെന്നും അദ്ദേഹം പറഞ്ഞു. കെ.വി തോമസിനെതിരെ നടപടി വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കാലുമാറ്റത്തിന് മുഖ്യമന്ത്രി പ്രേരിപ്പിക്കുകയാണ്. വലിയവനാക്കി മുഖ്യമന്ത്രിയെ ചിത്രീകരിച്ചു. ഒരു മുഖ്യമന്ത്രിക്ക് ഇത് യോജിച്ച നിലപാടല്ല. തോമസ് പോയതില്‍ വിഷമമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വീര്യം കെ.വി തോമസ് പോയാല്‍ ചോരില്ല. സിപിഎം ശ്രമം കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താനാണ്. ഇനി പാര്‍ട്ടിയില്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ച തോമസിന് സ്ഥാനമില്ല. മുന്‍പ് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തിരുന്നത് പാര്‍ട്ടിയില്‍ നിന്ന് വിലക്കില്ലാത്തപ്പോളായിരുന്നു. സാഹചര്യം ഇപ്പോള്‍ മാറി. കെ.വി തോമസിന്റെ പ്രവര്‍ത്തി നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇവിഎം ഹാക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; കോൺഗ്രസ്‌ നേതാവിനെതിരെ ഗുരുതര പരാതി

0
കാസർഗോഡ്: ഇവിഎം ഹാക്ക് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് നടത്തിയതായി...

തദ്ദേശ വകുപ്പിൽ 264 പേരെ കൂട്ടത്തോടെ സ്ഥലം മാറ്റാനുള്ള ഉത്തരവ് പുറത്തിറക്കി

0
തിരുവനന്തപുരം: തദ്ദേശ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം. 264 പേരെയാണ് കൂട്ടത്തോടെ സ്ഥലം...

മലപ്പുറം കാത്തലിക് സിറിയന്‍ ബാങ്കില്‍ പണയം വച്ച സ്വര്‍ണം ഉടമ അറിയാതെ കൂടിയ തുകയ്ക്ക്...

0
താനൂര്‍: മലപ്പുറം താനൂര്‍ കാത്തലിക് സിറിയന്‍ ബാങ്കില്‍ പണയം വച്ച സ്വര്‍ണം...

നിയമസഭയ്ക്കകത്തുള്ള ബിജെപി പാർലമെന്ററി ഓഫീസിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം

0
തിരുവനന്തപുരം: നിയമസഭയ്ക്കകത്ത് ഭാരതാംബയുടെ ചിത്രം വെച്ച് ബിജെപി. നിയമസഭയ്ക്കകത്തുള്ള ബിജെപി പാർലമെന്ററി...