Saturday, April 20, 2024 7:30 am

പിണറായി കരുത്തനായ നേതാവ് : വികസനം തടഞ്ഞുള്ള രാഷ്ട്രീയം തനിക്ക് വേണ്ട ; കെ വി തോമസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എല്‍ ഡി എഫ് കണ്‍വന്‍ഷന്‍ വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രസംശിച്ചും പ്രതിപക്ഷത്തിന്റെ വികസന വിരുദ്ധതക്കെതിരെ പ്രതികരിച്ചും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. പിണറായി വിജയന്‍ കരുത്തുള്ള നേതാവാണ്. എതിര്‍പ്പുകള്‍ സ്വാഭാവികമാണ്. കരുത്തുള്ള ജനനായകര്‍ക്കേ എതിര്‍പ്പുകളെ മറികടന്ന് മുന്നോട്ട്‌പോകാനാകൂ. ഇന്ത്യയെ നയിക്കാന്‍ കരുത്തുള്ള നേതാവാണ് പിണറായി വിജയന്‍ എന്ന് പറഞ്ഞത് സ്റ്റാലിനാണ്. വികസനത്തിന് താന്‍ പിണറായി വിജയനൊപ്പമാണെന്ന് പറയുന്നതില്‍ ഒരു മടിയുമില്ലെന്നും കെ വി തോമസ് പറഞ്ഞു.

Lok Sabha Elections 2024 - Kerala

വികസനത്തിന്റെ പച്ചക്കൊടി ഉയര്‍ത്തുന്ന തിരഞ്ഞെടുപ്പാണിത്. വികസനം തടഞ്ഞുള്ള ഒരു രാഷ്ട്രീയം തനിക്ക് വേണ്ട. തൃക്കാക്കര വികസിക്കണം. കൊച്ചി വികസിക്കണം. കേരളത്തിന്റെ വികസനത്തിന്റെ അതിവേഗ പാതകള്‍ വേണം. തൃക്കാക്കരയിലൂടെ കെ റെയില്‍ വരും. അതില്‍ ആര്‍ക്കും സംശയം വേണ്ടെന്നും കെ വി തോമസ് പറഞ്ഞു. എല്‍ ഡി എഫ് കണ്‍വെന്‍ഷന്‍ വേദിയിലെത്തിയ കെ വി തോമസിനെ സഖാവേ എന്ന് വിളിച്ച്‌, നിറഞ്ഞ കൈയടിയോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.

കെ വി തോമസ് വരുമ്പോള്‍ അദ്ദേഹം ഇങ്ങോട്ട് വരുകയാണെന്നും അദ്ദേഹത്തെ സ്വാഗതം ചെയ്യേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം ഏറെ വൈകിയാണ് ഇങ്ങോട്ട് എത്തിയത്. കെ റെയിലിന്റെ ആവശ്യമാണ് ഇത് വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ കെ വി തോമസിനെ ഷാള്‍ അണിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ തുടര്‍ന്ന് കോട്ടയത്ത് എല്‍.ഡി.എഫ്- യു.ഡി.എഫ് വാക്‌പോര്

0
കോട്ടയം: രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ തുടര്‍ന്ന് കോട്ടയത്ത് എല്‍.ഡി.എഫ്- യു.ഡി.എഫ് വാക്ക്...

തൃശ്ശൂര്‍ പൂരം പുനരാരംഭിക്കാൻ ധാരണ ; വെടിക്കെട്ട് ഉടൻ

0
തൃശ്ശൂര്‍ : പോലീസുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച തൃശ്ശൂര്‍ പൂരം വെടിക്കെട്ട് ഉടൻ...

ലഹരി മാഫിയ സംഘത്തെ പി​ടി​കൂ​ടാ​നെ​ത്തി​യ പോ​ലീ​സി​നു​നേ​രെ ആ​ഫ്രി​ക്ക​ൻ യു​വാ​ക്ക​ളു​ടെ ആ​ക്ര​മ​ണം

0
ബം​ഗ​ളൂ​രു: മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തെ പി​ടി​കൂ​ടാ​നെ​ത്തി​യ പോ​ലീ​സി​നു​നേ​രെ ആ​ഫ്രി​ക്ക​ൻ യു​വാ​ക്ക​ളു​ടെ...