കെ.വി തോമസിനെതിരായ കോണ്‍ഗ്രസ് വിലക്കില്‍ അണികള്‍ക്ക് തന്നെ എതിര്‍പ്പ് ; പി.എ മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ.വി തോമസിനെതിരായ കോണ്‍ഗ്രസ് വിലക്കില്‍ അണികള്‍ക്ക് തന്നെ കടുത്ത എതിര്‍പ്പാണുള്ളതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ബിജെപി നയങ്ങള്‍ക്കെതിരെ സംസാരിക്കാനാണ് കെ.വി തോമസിനെ വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കെതിരെ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രക്ഷോഭങ്ങള്‍ എങ്ങനെ ഏകീകരിക്കാന്‍ കഴിയും. ബിജെപി ഇതര സര്‍ക്കാരുകളുടെ എണ്ണം 11 ഉണ്ട്. അവയെ എങ്ങനെ യോജിപ്പിച്ച് കൊണ്ടു പോകാനാകും.

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്ത് ഉയര്‍ന്നു വരുന്ന കടുത്ത അസംതൃപ്തിയുണ്ട്. ആ അസംതൃപ്തിയെ എങ്ങനെ രാഷ്ട്രീയമായി ബിജെപിക്കെതിരേ തിരിക്കാനാകും. ഇതൊക്കെ ചര്‍ച്ച ചെയ്യാനാണ് സെമിനാര്‍. സ്വാഭാവികമായും അത്തരമൊരു സെമിനാര്‍ വിലക്കേര്‍പ്പെടുത്തിയതില്‍ കോണ്‍ഗ്രസില്‍ വരുന്ന ഭൂരിപക്ഷ മതേതര മനസുകളില്‍ കടുത്ത അഭിപ്രായ വ്യത്യാസം രൂപപ്പെട്ടിട്ടുണ്ട്. അത് വലിയ വികാരമായി മാറിയിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജലവിതരണ പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴിയില്‍ വീണ് സ്കൂട്ടര്‍ യാത്രക്കാരന് പരിക്ക്

0
പത്തനംതിട്ട : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കുമ്പഴ വടക്ക് ...

പുനർജനി തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി വി ഡി സതീശന് ക്ലീൻ ചിറ്റ് നൽകിയതിൽ വിമർശനവുമായി...

0
കൊച്ചി: പുനർജനി തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി വി ഡി സതീശന് ക്ലീൻ...

ഒഡീഷയിൽ മെഡിക്കൽ പിജി പരീക്ഷ നടക്കുന്നതിനിടെ ചോദ്യ പേപ്പർ വാട്‌സ്ആപ്പിലൂടെ ചോർന്നു

0
ഭുവനേശ്വര്‍: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം...

പി എംശ്രീ വിഷയത്തിലെ യു ഡി എഫ് നുണകൾ ഒന്നൊന്നായി പൊളിച്ചടുക്കിയ ലീഗിൻ്റെ എംപി...

0
പാലക്കാട്: പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാമെന്ന് കേന്ദ്ര സർക്കാർ...