തിരുവനന്തപുരം : മുതിര്ന്ന നേതാക്കളായ കെ.വി.തോമസ്, പി.ജെ.കുര്യന് എന്നിവരുടെ വിഷയം ഹൈക്കമാന്ഡിന് വിട്ട് കെപിസിസി. ഇന്ന് ചേര്ന്ന രാഷ്ട്രീയകാര്യ സമിതി യോഗമാണ് ഇരുവരുടെയും കാര്യത്തില് ഹൈക്കമാന്ഡിന് തീരുമാനങ്ങള് എടുക്കാം എന്ന നിര്ദ്ദേശം അംഗീകരിച്ചത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്ഥി ചര്ച്ച എത്രയും വേഗം തുടങ്ങണമെന്നും യോഗത്തില് നിര്ദ്ദേശമുണ്ടായി.
വരും ദിവസങ്ങളില് കെപിസിസി നേതൃത്വം സ്ഥാനാര്ഥിക്കായി ചര്ച്ചകള് തുടങ്ങും പി.ജെ.കുര്യനും കെ.വി.തോമസും ഇന്നത്തെ രാഷ്ട്രീയകാര്യ സമിതിയില് പങ്കെടുത്തില്ല. രാഹുല് ഗാന്ധിക്കെതിരെ പരസ്യ വിമര്ശനം ഉന്നയിച്ച കുര്യനെതിരെ ശക്തമായ നടപടി ഹൈക്കമാന്ഡിനോട് ആവശ്യപ്പെടണമെന്ന് ടി.എന്.പ്രതാപന് എംപി ആവശ്യപ്പെട്ടു.