റാന്നി : പത്തനംതിട്ട ജില്ലാ വോളിബോൾ അസോസിയേഷന്റെയും ഏഴോലി ആർട്സ് & സ്പോർടസ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ സമ്മർ വോളിബോൾ കോച്ചിംഗ് ക്യാമ്പ് ഏഴോലി എ എസ്സ് സി സ്റ്റേഡിയത്തിൽ തുടങ്ങി. രക്ഷാധികാരി ഡോ. മനു എം. വർഗ്ഗിസ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി രാജു തേക്കടയിൽ അദ്ധ്യക്ഷത വഹിച്ചു. ബാബു കവുംങ്കോട്ടേത്ത്, സജി നഗരൂർകിഴക്കേതിൽ, കെ.പി ടൈറ്റസ്, അനി കാമുണ്ടകത്തിൽ, അജു ചിറയിൽ, പ്രിൻസ് വലിയകാലായിൽ, രാജീവ് രാജൻ, അഖിൽ മാമൻ എന്നിവർ പ്രസംഗിച്ചു. മൂന്നാഴ്ച നീണ്ടു നിൽക്കുന്ന ക്യാമ്പിൽ 25 കുട്ടികൾ പങ്കെടുക്കുന്നുണ്ട്.
സമ്മർ വോളിബോൾ കോച്ചിംഗ് ക്യാമ്പ് തുടങ്ങി
RECENT NEWS
Advertisment