കെ വി തോമസ് ഡൽഹിയിലെ പ്രത്യേക പ്രതിനിധി സ്ഥാനം ഒഴിഞ്ഞു ; കേരള ഹൗസിലെ മുറിയും വിട്ടുനൽകി

For full experience, Download our mobile application:
Get it on Google Play

ഡൽഹി : സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി സ്ഥാനത്തുനിന്നും കെ വി തോമസ് ഒഴിഞ്ഞു. ഔദ്യോഗിക പദവി ഒഴിഞ്ഞതിനെത്തുടർന്ന് ഡൽഹിയിൽ അദ്ദേഹം സ്ഥിരമായി താമസിച്ചിരുന്ന കേരള ഹൗസിലെ 304-ാം നമ്പർ മുറിയും അതിഥികൾക്കായി വിട്ടുനൽകി. 2023 ജനുവരി 19-നാണ് കെ വി തോമസിനെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി ക്യാബിനറ്റ് നിയമിച്ചത്. നിലവിലെ എൽഡിഎഫ് സർക്കാരിന്റെ കാലാവധി കഴിയുന്നതോടെ ഈ സ്ഥാനവും ഇല്ലാതാകുമെന്ന് നിയമന ഉത്തരവിൽ തന്നെ വ്യക്തമാക്കിയിരുന്നു.

കേരളത്തിൽ പുതിയ മന്ത്രിസഭ അധികാരത്തിൽ വന്ന സാഹചര്യത്തിൽ പ്രത്യേകമായി രാജിക്കത്ത് നൽകേണ്ട ആവശ്യമില്ലെന്നും പദവി സ്വയം റദ്ദായതായും കെ വി തോമസ് വ്യക്തമാക്കി. കെ വി തോമസിന്റെ ഈ പദവിയും അദ്ദേഹത്തിന് നൽകിയിരുന്ന ആനുകൂല്യങ്ങളും നേരത്തെ വലിയ രീതിയിലുള്ള രാഷ്ട്രീയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. നിലവിൽ സർക്കാരിന്റെ കാലാവധി പൂർത്തിയായതോടെയാണ് അദ്ദേഹം ഔദ്യോഗികമായി പദവി ഒഴിഞ്ഞിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...