കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കേരള കോൺഗ്രസ് (എം) റാന്നി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ്ണയും മാർച്ചും നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കേരള കോൺഗ്രസ് (എം) റാന്നി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേത്രുത്വത്തില്‍ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം അഡ്വ. മനോജ് മാത്യു പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു. പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ അടിക്കടിയുള്ള വിലവർധനവ് പിൻവലിക്കുക, നീറ്റ്  പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുടെയും ക്രമക്കേടിന്റെയും ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെയ്ക്കുക  എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു സമരം.

ഇന്ധനവില വർധനവിലൂടെ കേന്ദ്ര സർക്കാർ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി ഇരുട്ടിലാക്കിയ നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി ഉടനടി രാജിവെക്കണമെന്നും പരീക്ഷാ നടത്തിപ്പിലെ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും അഡ്വ. മനോജ് മാത്യു ആവശ്യപ്പെട്ടു. റാന്നി പെരുമ്പുഴ ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച പ്രകടനം റാന്നി പോസ്റ്റ്‌ ഓഫീസിനു മുന്നിൽ സമാപിച്ചു. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ വരും ദിവസങ്ങളില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

കേരള കോൺഗ്രസ് (എം) റാന്നി നിയോജകമണ്ഡലം പ്രസിഡന്റ് ജോർജ് എബ്രഹാം അധ്യക്ഷത വഹിച്ചു. കെ എസ് സി (എം) സംസ്ഥാന ജനറൽ സെക്രട്ടറി റിന്റോ തോപ്പിൽ, ദളിത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി എം സി ജയകുമാർ, ജോൺ വി തോമസ്, ടോമി വടക്കേമുറിയിൽ, ബെഹനാൻ ജോസഫ്, സാബു കുറ്റിയിൽ, അങ്ങാടി ഗ്രാമപഞ്ചായത്ത്‌ അംഗം മെറിൻ അനീഷ്‌, ശോഭ ചാർലി, അഡ്വ.സിബി ജെയിംസ്, മാത്തുക്കുട്ടി ഏഴകുന്നേൽ, ബിറ്റോ മാപ്പൂർ, ജോമോൻ ജോസ്, അഭിജിത് വിഷ്ണു, കുഞ്ഞുമോൻ അയിരൂര്‍, റെജി പുത്തൻപറമ്പിൽ, അനൂപ് ജീരകത്തിനാൽ, സരൺ നമ്പൂതിരി, തോമസ് ജേക്കബ്, ആന്റണി കരീക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....