കോന്നി മാങ്കുളത്ത് തെരുവ് നായ ശല്യം രൂക്ഷം ; വീടിനു പുറത്തിറങ്ങാനാവാതെ ജനങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി മാങ്കുളത്ത് തെരുവ് നായകള്‍ വീടുകളുടെ മുറ്റത്ത് കയറി നാശം വരുത്തുകയും സാധനങ്ങള്‍ കടിച്ചെടുത്ത് കൊണ്ടുപോവുകയും ചെയ്യുന്നത് പതിവാകുന്നു. കോന്നി ടൌണിനോട്‌ ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് മാങ്കുളം. ഈ ഭാഗത്തെ വീടുകളുടെ പരിസരങ്ങളില്‍ തെരുവ് നായകള്‍ കൂട്ടത്തോടെയാണ് പലപ്പോഴും എത്തുന്നത്. ഗേറ്റിന്റെ  അഴികള്‍ക്ക് ഇടയിലൂടെ വീട്ടുമുറ്റത്ത് കടക്കുന്ന നായകള്‍ ചെരുപ്പും വസ്ത്രങ്ങളും മുറ്റത്ത് സൂക്ഷിച്ചിരിക്കുന്ന സാധനങ്ങളും ഉള്‍പ്പടെ കടിച്ചുകൊണ്ട് പോകുകയാണ്. കൂടാതെ വസ്ത്രങ്ങളും മറ്റും കടിച്ച് കീറി ഇടുകയും ചെയ്യും. കഴിഞ്ഞ ദിവസം മാങ്കുളത്തെ ഒരു വീട്ടില്‍ നായ കടക്കാതിരിക്കാന്‍ ഗേറ്റിനോട്‌ ചേര്‍ന്ന് സ്ഥാപിച്ചിരുന്ന വലയും നായകള്‍ കടിച്ച് നശിപ്പിച്ചിരുന്നു.

കോന്നി നഗരത്തില്‍ അലയുന്ന നായകളാണ് ഈ പ്രദേശത്തേക്ക് എത്തുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നായകളെ ഭയന്ന് മാങ്കുളം നിവാസികള്‍ കൊച്ചുകുട്ടികളെ പോലും പകല്‍ സമയം രക്ഷിതാക്കള്‍ കൂടെ ഇല്ലാതെ വീടിന് വെളിയില്‍ വിടാന്‍ ഭയപ്പെടുകയാണ്. കോന്നി ചന്തയും കെ.എസ്.ആര്‍.റ്റി.സി സ്റ്റാന്റ് പരിസരവും ഉള്‍പ്പെടെ  തെരുവ് നായകളുടെ വിഹാര കേന്ദ്രമായി മാറുകയാണ്‌. നഗരത്തില്‍ വലിച്ചെറിയുന്ന മാലിന്യങ്ങളും നായകളുടെ ശല്യം വര്‍ധിപ്പിക്കുന്നു. നായകള്‍ നഗരത്തില്‍ വാഹനങ്ങളുടെ പുറകെ ഓടുന്നതും പതിവാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....