മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള ടിവികെ സര്‍ക്കാര്‍ ഏത് നിമിഷവും വീഴുമെന്ന് എം.കെ സ്റ്റാലിന്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള ടിവികെ സര്‍ക്കാര്‍ ഏത് നിമിഷവും വീഴുമെന്ന് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ സ്റ്റാലിന്‍. ഡിഎംകെ പ്രവര്‍ത്തകര്‍ തയ്യാറായിരിക്കണമെന്നും അടുത്ത തെരഞ്ഞെടുപ്പ് നേരത്തെയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും സ്റ്റാലിന്‍ ഡിഎംകെ ജില്ലാ സെക്രട്ടറിമാരുടെ യോഗത്തില്‍ നിര്‍ദേശം നല്‍കിയതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍കാലങ്ങളിലേറ്റ തിരിച്ചടികളില്‍ നിന്ന് ഉയര്‍ന്നുവന്നതുപോലെ ഡിഎംകെ വീണ്ടും തിരിച്ചുവരുമെന്ന് സ്റ്റാലിന്‍ പറഞ്ഞു. പരാജയം താത്കാലികമാണ്. ഇപ്പോഴത്തെ സര്‍ക്കാര്‍ എപ്പോള്‍ വേണമെങ്കിലും വീഴും. തയ്യാറായിരിക്കുക. 2029ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനുള്ള സാധ്യതയുണ്ട്. നമ്മള്‍ വിജയിക്കും, തിരിച്ചുവരും -സ്റ്റാലിന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം പാര്‍ട്ടിയുടെ നേതാവെന്നനിലയില്‍ താന്‍ ഏറ്റെടുക്കുകയാണെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി. പരാജയത്തില്‍ പല ഭാരവാഹികളും പരസ്പരം കുറ്റപ്പെടുത്തുകയാണ്. അതുവേണ്ട. പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ പരാജയത്തിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നു. പരാജയത്തിന്റെ കാരണങ്ങള്‍ കണ്ടെത്തി 20 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉന്നതതല സമിതിക്ക് നിര്‍ദേശം നല്‍കിയതായും സ്റ്റാലിന്‍ പറഞ്ഞു.തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് ഫലത്തെ ‘രാഷ്ട്രീയ സുനാമി’ എന്നാണ് സ്റ്റാലിന്‍ വിശേഷിപ്പിച്ചത്. അഞ്ചുവര്‍ഷത്തെ ഭരണത്തോട് പൊതുജനങ്ങള്‍ക്കുണ്ടായിരുന്ന മതിപ്പ് തെരഞ്ഞെടുപ്പില്‍ വിജയത്തിലേക്ക് എത്തിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. എന്നാല്‍ ഡിഎംകെയുടെ ഉദയസൂര്യന്‍ ഒരിക്കലും അസ്തമിക്കില്ല. വിജയിയുടെ ടിവികെ നടപ്പാക്കിയ രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ രാഷ്ട്രീയപ്രചാരണം വര്‍ധിപ്പിക്കണമെന്നും സ്റ്റാലിന്‍ നിര്‍ദേശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...