പാലക്കാട് മുണ്ടൂരിൽ സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക ആക്രമണം

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട് മുണ്ടൂരിലെ എം.ഇ.എസ് യു.പി സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക ആക്രമണം. സ്കൂൾ ബസും ക്ലാസ് മുറികളിലെ ബെഞ്ചുകളും ഡെസ്കുകളും ചെടിച്ചട്ടികളും കളിസ്ഥലത്തെ ഉപകരണങ്ങളും അടിച്ചുതകർത്ത നിലയിലാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി നടന്ന സംഭവമാണ് ഇന്ന് രാവിലെ സ്കൂൾ തുറക്കാനെത്തിയ അധ്യാപകരും ജീവനക്കാരും ശ്രദ്ധിച്ചത്. സ്കൂളിന്റെ ബസിന്റെ ചില്ലുകൾ തകർത്തതോടൊപ്പം അകത്തും പുറത്തുമുള്ള ഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ക്ലാസ് മുറികളിലെ ഫർണിച്ചറുകളും സ്കൂൾ പരിസരത്തെ ചെടിച്ചട്ടികളും കളിസ്ഥലത്തെ ഉപകരണങ്ങളും നശിപ്പിച്ചതായും സ്കൂൾ അധികൃതർ അറിയിച്ചു.

വിദൂര പ്രദേശങ്ങളിൽ നിന്നടക്കം നിരവധി വിദ്യാർഥികൾ സ്കൂളിലെത്താൻ ആശ്രയിക്കുന്ന പ്രധാന വാഹനമാണ് ഈ സ്കൂൾ ബസ്. സംഭവത്തെ തുടർന്ന് വിദ്യാർഥികളുടെ യാത്രയും സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്. സംഭവത്തിൽ സ്കൂൾ മാനേജ്മെന്റ് പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....