വിദ്യാർത്ഥി സമരത്തിന് പിന്തുണയുമായി ഫെയർക്കോഡ് ; ‘വൺ മോർ വോയ്സ്’ കാമ്പയിന് തുടക്കം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ജന്തർ മന്തറിൽ നീതിക്കും ഉത്തരവാദിത്തത്തിനും വേണ്ടി സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം അറിയിക്കാൻ ‘വൺ മോർ വോയ്സ്’ (One More Voice) എന്ന ഡിജിറ്റൽ സംരംഭവുമായി ഫെയർക്കോഡ്. എല്ലാവർക്കും ജന്തർ മന്തറിൽ നേരിട്ട് എത്തിച്ചേരാൻ കഴിയണമെന്നില്ല. എന്നാൽ സ്വന്തം ശബ്ദം ഉയർത്താൻ എല്ലാവർക്കും കഴിയുമെന്ന ആശയമാണ് ഈ സംരംഭത്തിന്റെ അടിസ്ഥാനം. വെബ്സൈറ്റിൽ ഓരോരുത്തരും ചേർക്കുന്ന ഒരു വാക്ക് രാജ്യത്തിന്റെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അനേകം ശബ്ദങ്ങളുമായി ചേർന്ന്, പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ ഒറ്റക്കല്ലെന്ന ശക്തമായ സന്ദേശമായി മാറുന്നതാണ് ‘വൺ മോർ വോയ്സ്’.

ഈ പ്ലാറ്റ്ഫോമിൽ ചേർക്കുന്ന ഓരോ വാക്കും നീതിയിലും സുതാര്യതയിലും പൊതു ഉത്തരവാദിത്തത്തിലും വിശ്വസിക്കുന്ന ഒരാളുടെ പിന്തുണയുടെ പ്രതീകമാണ്. ഇത്തരത്തിൽ ഒരുമിക്കുന്ന ശബ്ദങ്ങൾ, വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ജന്തർ മന്തറിന്റെ അതിരുകൾക്കപ്പുറത്തേക്കും സമൂഹത്തിന്റെ വിവിധ തലങ്ങളിലേക്കും എത്തിക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ സംരംഭം ഒരുക്കിയിരിക്കുന്നത്. സമൂഹത്തിന് ആവശ്യമായ സമയങ്ങളിൽ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പൊതുപ്രയോജന പദ്ധതികളിൽ ഫെയർകോഡ് മുമ്പും പങ്കാളിയായിട്ടുണ്ട്. വയനാട് ഉരുൾപൊട്ടൽ ദുരന്തസമയത്ത് വിവിധ വിവരങ്ങൾ ഏകോപിപ്പിക്കുന്നതിനായി ആവശ്യമായ സോഫ്റ്റ്‌വെയർ സംവിധാനം സൗജന്യമായി വികസിപ്പിച്ച് നടപ്പാക്കിയതും ഫെയർകോഡായിരുന്നു.

‘വൺ മോർ വോയ്സ്’ പൂർണമായും സമാധാനപരവും വാണിജ്യരഹിതവുമായ ഒരു ജനപങ്കാളിത്ത സംരംഭമാണെന്ന് ഫെയർകോഡ് അറിയിച്ചു. വിദ്യാർത്ഥികൾക്ക് പിന്തുണ അറിയിക്കാനും അവരുടെ ശബ്ദം കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുമുള്ള ഒരു ഡിജിറ്റൽ വേദി മാത്രമാണ് ഈ പ്ലാറ്റ്ഫോം. പൊതുജനങ്ങൾക്ക് One More Voice സംരംഭത്തിൽ പങ്കുചേരാനും സ്വന്തം പിന്തുണ രേഖപ്പെടുത്താനും താഴെക്കൊടുത്തിരിക്കുന്ന വെബ്സൈറ്റ് സന്ദർശിക്കാം: https://onemorevoice.in/
‘വൺ മോർ വോയ്സ്’ — ഫെയർക്കോഡിന്റെ ഐക്യദാർഢ്യ സംരംഭം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ സുരക്ഷാ ലംഘനം : ജന്തർ മന്തറിലെ സമരക്കാർ പാർലമെന്‍റിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചു

0
ന്യൂഡൽഹി : ജന്തർ മന്തറിൽ പ്രതിഷേധിക്കാൻ അനുമതി നൽകിയിരുന്ന സമരക്കാർ പാർലമെന്‍റിലേക്ക്...

സ്ത്രീകൾക്ക് നിർഭയമായി ഏത് സമയത്തും പുറത്തിറങ്ങി നടക്കാവുന്ന സാഹചര്യം കേരളത്തിലുറപ്പാക്കുക പ്രധാന ലക്ഷ്യം :...

0
തിരുവനന്തപുരം: സ്ത്രീകൾക്ക് നിർഭയമായി ഏതു സമയത്തും പുറത്തിറങ്ങി നടക്കുവാനുള്ള അന്തരീക്ഷം സൃഷ്ടിച്ച്...

മൃഗചൂഷണം അവസാനിപ്പിക്കണം, സ്വാതന്ത്ര്യദിനത്തിൽ കൂടുകൾക്കുള്ളിൽ കിടന്ന് നിരാഹാര സമരം

0
തിരുവനന്തപുരം: മൃഗങ്ങളുടെ ചൂഷണവും ദുരിതവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ഏഴുദിവസത്തെ...

വി ഡി സതീശന്‍ ജമാ അത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങി : വന്ദേമാതരം ആലപിക്കാത്തതില്‍...

0
കോട്ടയം: സംസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷത്തിന് വന്ദേമാതരം ആലപിക്കാത്ത വിഷയത്തില്‍ മുഖ്യമന്ത്രി വി...