കേരളത്തിന്‍റെ പ്രത്യേക പ്രതിനിധിയായി മുന്‍കേന്ദ്രമന്ത്രി കെ വി തോമസ് ഇന്ന് ചുമതലയേല്‍ക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിന്‍റെ പ്രത്യേക പ്രതിനിധിയായി മുന്‍കേന്ദ്രമന്ത്രി കെ വി തോമസ് ഇന്ന് ചുമതലയേല്‍ക്കും. ഡല്‍ഹി കേരള ഹൗസിന്‍റെ പ്രത്യേക പ്രതിനിധിയായി ക്യാബിനറ്റ് റാങ്കോടെയാണ് കെ വി തോമസിന്‍റെ നിയമനം. ചുമതലയേറ്റ ശേഷം കെ വി തോമസ് റിപ്പബ്ലിക് ദിനമായ ഇന്ന് കേരള ഹൗസില്‍ ദേശീയ പതാക ഉയര്‍ത്തും. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെകാലത്ത് നിയമിച്ച എ സമ്പത്ത് ഉപയോഗിച്ചിരുന്ന മുറി തന്നെയാകും കെ വി തോമസിന്‍റെയും ഓഫീസ്. കഴിഞ്ഞ സംസ്ഥാന മന്ത്രിസഭായോഗമാണ് കെ വി തോമസിനെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കാന്‍ തീരുമാനിച്ചത്. കെ വി തോമസിനെ കോണ്‍ഗ്രസ് പുറത്താക്കി 8 മാസം പിന്നിടുമ്പോഴായിരുന്നു നിയനമം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വവുമായി തെറ്റിയ കെവി തോമസ് പിന്നീട് എല്‍ഡിഎഫുമായി അടുത്തിരുന്നു.

കോണ്‍ഗ്രസ് നിര്‍ദേശം ലംഘിച്ച് കണ്ണൂരില്‍ നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലും തൃക്കാക്കര ഉപതരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രചാരണ വേദിയിലും കെവി തോമസ് എത്തിയിരുന്നു. തുടര്‍ന്ന് കെവി തോമസിനെ പുറത്താക്കിയതായി പിന്നീട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രഖ്യാപിച്ചു. അതേസമയം ഡല്‍ഹിയ്ക്ക് പോകുന്നതിന് മുമ്പായി കെ വി തോമസ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിന്‍റെ ആവശ്യങ്ങളായി കേന്ദ്ര സര്‍ക്കാരിന് മുമ്പാകെയുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രി അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ സസ്പെൻഷനിൽ കഴിയുന്ന എസ്ഐക്ക് സ്ഥാനക്കയറ്റം : ഗുരുതര വീഴ്‌ചയിൽ ജില്ലാ പോലീസ് മേധാവിയോട്...

0
ഇടുക്കി: ഔദ്യോഗിക വാഹനത്തിൽ ഇരുന്ന് മദ്യപിച്ച സംഭവത്തിൽ സസ്പെൻഷനിൽ കഴിയുന്ന പോലീസ്...

നേപ്പാൾ ദുരന്തം : 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭ്യമായി ; 18 പേരുമായി...

0
ന്യൂഡൽഹി: മിന്നൽ പ്രളയം ഉണ്ടായ നേപ്പാളിലുള്ള 32 ഓളം മലയാളികളുടെ വിവരങ്ങൾ...

നേപ്പാൾ പ്രളയക്കെടുതി : രക്ഷാ ദൗത്യത്തിന് ഇന്ത്യ ; എംഐ 17, ധ്രുവ് ഹെലികോപ്റ്ററുകൾ...

0
കാഠ്മണ്ഡു : നേപ്പാൾ മിന്നൽ പ്രളയത്തിൽ 10 ടൺ ദുരിതാശ്വാസ സാമഗ്രികളും...

ലോറികൾ കൂട്ടിയിടിച്ച് തീപിടിത്തം ; ഡ്രൈവർ പൊള്ളലേറ്റ് മരിച്ചു; ഒരാൾ ചികിത്സയില്‍

0
കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോടിന് സമീപം കാഞ്ഞിക്കുളത്ത് ലോറികൾ കൂട്ടിയിടിച്ച് കത്തി....