Wednesday, July 9, 2025 3:11 am

പിണറായിയെ വാനോളം പുകഴ്ത്തി കെ വി തോമസിന് പിന്നാലെ എ വി ഗോപിനാഥും ഇടത് പാളയത്തിലേയ്ക്ക്‌

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: കെ വി തോമസിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് എ വി ഗോപിനാഥ്. വികസന കാര്യത്തില്‍ രാഷ്ട്രീയം ഇല്ലെന്നും കെ വി തോമസിനെ പോലെ തങ്ങളും ഒറ്റക്കെട്ടൊണെന്നുമായിരുന്നു എ വി ഗോപിനാഥ് പറഞ്ഞത്. മുഖ്യമന്ത്രിയെ വേദിയിലിരുത്തിയാണ് എ വി ഗോപിനാഥിന്റെ പ്രസംഗം. പാലക്കാട് കവി ഒളപ്പമണ്ണ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാടിന്റെ സ്മാരകം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് മുഖ്യമന്ത്രി പിണറായി വിജയനും എ വി ഗോപിനാഥും ഒന്നിച്ചെത്തിയത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് തര്‍ക്കത്തിന്റെ പേരിലും കോണ്‍ഗ്രസ് പുനസംഘടനയിലും പ്രതിഷേധിച്ച്‌ എ വി ഗോപിനാഥ് കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വം രാജിവെച്ചിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കോണ്‍ഗ്രസ് വിട്ട് സി പി ഐ എം പക്ഷത്താണ് കെ വി തോമസ് ഉള്ളത്. എല്‍ ഡി എഫ് കണ്‍വെന്‍ഷനിലും കെ വി തോമസ് പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് എ വി ഗോപിനാഥും മുഖ്യമന്ത്രിയെ പുകഴ്ത്തി രംഗത്തെത്തിയത് എന്നത് ശ്രദ്ധേയമായി.

സംസ്ഥാനത്തെ പല രാഷ്ട്രീയ നേതാക്കളെയും പോലെ എന്തിനേറെ പറയുന്നു എന്റെ ആത്മ സുഹൃത്തായ കെ വി തോമസിനെ പോലെ വികസന കാര്യത്തില്‍ തങ്ങളും സര്‍ക്കാരിനെ നയിക്കുന്ന മുന്നണിയും ഒറ്റക്കെട്ടാണ് എന്നായിരുന്നു എ വി ഗോപിനാഥിന്റെ പ്രസംഗം. വേദിയില്‍ ഉണ്ടായിരുന്ന ഇടത് എം എല്‍ എ സുമോദിനെയും മുന്‍ മന്ത്രിയും മുതിര്‍ന്ന സി പി ഐ എം നേതാവുമായ എ കെ ബാലനെയും പേരെടുത്ത് പ്രശംസിക്കാനും ഗോപിനാഥ് മറന്നില്ല.

വികസനമാണ് പിണറായിയുടെ മുഖമുദ്രയെന്ന് എ വി ഗോപിനാഥ് പറഞ്ഞു. രാഷ്ട്രീയം നോക്കിയല്ല പിണറായി സര്‍ക്കാര്‍ സഹായം പ്രഖ്യാപിക്കുന്നതെന്നും എ വി ഗോപിനാഥ് കൂട്ടിച്ചേര്‍ത്തു. നവകേരള സൃഷ്ടിയില്‍ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തും ഭാഗമാകുമെന്നും ഗോപിനാഥ് പറഞ്ഞു. കെ പി സി സി സംസ്ഥാന സമിതി അംഗവും ആലത്തൂര്‍ മുന്‍ എം എല്‍ എയുമാണ് എ വി ഗോപിനാഥ്. മുന്‍ ഡി സി സി പ്രസിഡന്റ് കൂടിയായ ഗോപിനാഥ് 43 വര്‍ഷം പെരിങ്ങോട്ടുക്കുറിശ്ശി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ജില്ലയില്‍ ഗണ്യമായ പിന്തുണയുള്ള നേതാവാണ് എ വി ഗോപിനാഥ്.

സംസ്ഥാനത്ത് വികസനം നടപ്പാക്കേണ്ടതിന്റെ ആവശ്യകതയില്‍ ഊന്നിയാണ് സ്മാരകം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സംസാരിച്ചത്. നമ്മുടെ നാടാണ് വലുതെന്നും വ്യക്തി താത്പര്യങ്ങളല്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നാടിന് പുരോഗതിയാണ് വേണ്ടത് എന്നും അതിന് വികസനം വരണമെന്നും അദ്ദേഹം പറഞ്ഞു. വികസന കാര്യത്തില്‍ എ വി ഗോപിനാഥ് സഹകരിക്കുമെന്ന് പറയുന്നത് നല്ല കാര്യമാണ് എന്നും ആ സഹകരണം കൂടുതല്‍ ശക്തമാക്കണം എങ്കില്‍ അതിനും തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രക്തദാന രംഗത്ത് വർദ്ധിച്ചുവരുന്ന തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകി

0
തിരുവനന്തപുരം: രക്തദാന രംഗത്ത് വർദ്ധിച്ചുവരുന്ന തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള...

പന്തളം കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന്റെ ‘ഇ ഓഫീസ് ‘ പ്രഖ്യാപനം നിയമസഭാ ഡെപ്യൂട്ടി...

0
പത്തനംതിട്ട : പന്തളം കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന്റെ 'ഇ ഓഫീസ്...

വായനാദിനാചരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ വിമോചന നാടകം

0
പത്തനംതിട്ട : വായനാദിനാചരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ വിമോചന നാടകം പത്തനംതിട്ട കാത്തോലിക്കേറ്റ്...

കോഴഞ്ചേരി താലൂക്ക് വികസന സമിതി പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു

0
പത്തനംതിട്ട : കോഴഞ്ചേരി താലൂക്ക് വികസന സമിതി പത്തനംതിട്ട നഗരസഭ...