Thursday, April 25, 2024 11:11 pm

ലോ​ക്ഡൗ​ണ്‍ – ഇ​ള​വു​ക​ള്‍ അ​നു​വ​ദി​ച്ചേ​ക്കും ; മു​ഖ്യ​മ​ന്ത്രി​യു​മാ​യു​ള്ള വ്യാ​പാ​രി​ക​ളു​ടെ ച​ര്‍​ച്ച ഇ​ന്ന്

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് : ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ അ​യ​വു​വ​രു​ത്തി ക​ട​ക​ള്‍ തു​റ​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന്മേ​ല്‍ വ്യാ​പാ​രി നേ​താ​ക്ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഇ​ന്ന് തി​രു​വ​ന​ന​ന്ത​പു​ര​ത്ത് ചര്‍ച്ച ന​ട​ത്തും. ച​ര്‍​ച്ച​യി​ല്‍ ബ​ക്രീ​ദ്, ഓ​ണം വി​പ​ണി​ക​ളെ മു​ന്നി​ല്‍ ക​ണ്ടു​കൊ​ണ്ടു​ള്ള ഇ​ള​വു​ക​ള്‍ അ​നു​വ​ദി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

അ​ശാ​സ്ത്രീ​യ​മാ​യ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍​മൂ​ലം ക​ട​ക​ള്‍ തു​റ​ക്കാ​നാ​കാ​തെ വ​ല​യു​ന്ന വ്യാ​പാ​രി​ക​ള്‍ ഇ​ന്ന​ലെ മുത​ല്‍ ന​ട​ത്താ​നി​രു​ന്ന സ​മ​രം പൊ​ടു​ന്ന​നെ പി​ന്‍​വ​ലി​ച്ച​തി​ല്‍ വ്യാ​പാ​രി​ക​ള്‍​ക്കി​ട​യി​ല്‍ അ​തൃ​പ്തി​യു​ണ്ടാ​യി​രു​ന്നു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പ്ര​സി​ഡ​ന്റ് ടി.​ന​സി​റു​ദ്ദീ​ന്‍ മു​ഖ്യ​മ​ന്ത്രി ച​ര്‍​ച്ച​യ്ക്ക് വി​ളി​ച്ചു​വെ​ന്ന് ന്യാ​യം പ​റ​ഞ്ഞ് സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വ്യാ​പാ​രി നേ​താ​ക്ക​ളോ​ടോ മ​റ്റു സം​ഘ​ട​ന​ക​ളോ​ടോ ആലോചി​ക്കാ​തെ പ്ര​സി​ഡ​ന്റ് ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ആ​ക്ഷേ​പ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്.

ബു​ധ​നാ​ഴ്ച രാ​വി​ലെ 11ന് ​കോ​ഴി​ക്കോ​ട് ക​ള​ക്ട​റു​മാ​യി വ്യാ​പാ​രി നേ​താ​ക്ക​ള്‍ ന​ട​ത്തി​യ സ​മ​വാ​യ ച​ര്‍​ച്ച​യി​ല്‍ സമ​ര​ത്തി​ല്‍​നി​ന്ന് പി​ന്‍​വാ​ങ്ങി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു വ്യാ​പാ​രി​ക​ള്‍. ച​ര്‍​ച്ച​യി​ല്‍ ക​ള​ക്ട​റു​മാ​യി ഉ​ട​ക്കി പുറത്തി​റ​ങ്ങി​യ നേ​താ​ക്ക​ള്‍ വൈ​കു​ന്നേ​ര​ത്തോ​ടെ ടി​വി ചാ​ന​ല്‍​വ​ഴി​യാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​താ​യു​ള്ള പ്രസി​ഡ​ന്റിന്റെ പ്ര​സ്താ​വ​ന കാ​ണു​ന്ന​ത്. ഇ​താ​ണ് വ്യാ​പാ​രി​ക​ളി​ല്‍ ചി​ല​രെ പ്ര​കോ​പി​പ്പി​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി നേ​രി​ട്ടു​വി​ളി​ച്ചു​വെ​ന്നാ​ണ് ന​സി​റു​ദ്ദീ​ന്‍ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ല്‍ ഇ​തു സം​ബ​ന്ധി​ച്ച്‌ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍​നി​ന്ന് യാ​തൊ​രു സ്ഥി​രീ​ക​ര​ണ​വും വ​ന്നി​ട്ടി​ല്ല. മു​ഖ്യ​മ​ന്ത്രി​ക്കു​വേ​ണ്ടി ചി​ല സി​പി​എം ​നേ​താ​ക്ക​ള്‍ ന​സി​റു​ദ്ദീ​നു​മാ​യി ക​രാ​റി​ലാ​യ​താ​ണെ​ന്നും ഇ​വ​രാ​ണ് ച​ര്‍​ച്ച​യ്ക്ക് ക​ള​മൊ​രു​ക്കി​യ​തെ​ന്നു​മാ​ണ് വി​മ​ര്‍​ശ​നം. സ​മ​രം പൊ​ളി​ക്കാ​ന്‍ സി​പി​എം ന​സി​റു​ദ്ദീ​നെ വി​ല​യ്ക്കെ​ടു​ത്ത​താ​ണെ​ന്നാ​ണ് ഇ​വ​രു​ടെ വാ​ദം. ഇ​ട​തു വ്യാ​പാ​രി സം​ഘ​ട​ന​യാ​യ വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും മു​ന്‍ സി​പി​എം എം​എ​ല്‍​എ​യു​മ​യ വി.​കെ.​സി.​മ​മ്മ​ദ് കോ​യ​യും സ​മ​ര​ത്തെ പി​ന്തു​ണ​ച്ച്‌ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വേനൽ കാലത്ത് യാത്രക്കാർക്ക് വില കുറഞ്ഞ ഭക്ഷണം നൽകാൻ ഇന്ത്യൻ റെയിൽവേ

0
 തിരുവനന്തപുരം  : വേനൽ കാലത്ത് യാത്രക്കാർക്ക് വില കുറഞ്ഞ ഭക്ഷണം നൽകാൻ...

കർണാടകയിലെ മുസ്‌ലിം സംവരണ നീക്കം രാജ്യത്തെ ഇസ്‌ലാമികവൽക്കരിക്കാനുള്ള കോൺഗ്രസ് അജണ്ട ; യോഗി ആദിത്യനാഥ്

0
ലഖ്‌നൗ: കർണാടകയിൽ ഒബിസി ക്വാട്ടയിൽ നിന്ന് മുസ്‌ലിങ്ങള്‍ക്ക് സംവരണം നൽകാനുള്ള കോൺഗ്രസിൻ്റെ...

അടിയന്തര അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ജലവിതരണം മുടങ്ങും

0
തിരുവനന്തപുരം : അരുവിക്കരയിൽ നിന്നു മൺവിള ടാങ്കിലേക്കുള്ള 900എം എം...

പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന ഹൈവേയുടെ പ്രധാന ജംഗ്ഷനുകളിൽ സ്ഥാപിച്ച കാത്തിരിപ്പ് കേന്ദ്രങ്ങള്‍ സാമൂഹ്യ...

0
റാന്നി: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന ഹൈവേയുടെ പ്രധാന ജംഗ്ഷനുകളിൽ സ്ഥാപിച്ച...