സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ; വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരുമ്പോള്‍ പുതിയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ കാര്യത്തിലും തീരുമാനം ഉണ്ടായേക്കും. പരാതിക്കാരിയോട് ചാനല്‍ പരിപാടിയില്‍ മോശമായി പ്രതികരിച്ചതിന് പിന്നാലെ വിവാദത്തിലായ എം.സി ജോസഫൈന്‍ ജൂണ്‍ 25നാണ് രാജി വെച്ചത്. പകരം ആരെന്ന കാര്യത്തില്‍ പല പേരുകളും ഉയര്‍ന്ന് കേട്ടിരുന്നുവെങ്കിലും ഇപ്പോള്‍ നിലവിലുള്ള ഒരംഗത്തെ തന്നെ കമ്മീഷന്‍ അധ്യക്ഷ ആക്കുന്നതിനെ പറ്റിയാണ് സി.പി.എം ആലോചിക്കുന്നത്. വിഷയത്തില്‍ ഇന്നൊരു തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.

നിലവിലെ കമ്മീഷന് 9 മാസം മാത്രമാണ് കാലാവധിയുള്ളത്. അങ്ങനെയുള്ളപ്പോള്‍ അധ്യക്ഷയെ മാത്രം മാറ്റുന്നത് ശരിയായ രീതിയാണോ എന്നാണ് സി.പി.എമ്മിന് മുമ്പിലുള്ള ചോദ്യം. തല്‍ക്കാലം നിലവിലുള്ള അംഗത്തിന് തന്നെ ചുമതല നല്‍കുക, 9 മാസം കഴിഞ്ഞ് കമ്മീഷന്‍ കാലാവധി അവസാനിക്കുമ്പോള്‍ പുതിയ കമ്മീഷന് രൂപം നല്‍കുകയെന്നതാണ് പദ്ധതി. കമ്മീഷന്‍ കാലാവധി അവസാനിച്ച ശേഷം പുതിയ കമ്മീഷന്‍ രൂപീകരിക്കും.

ജോസഫൈന്‍റെ രാജിക്ക് പിന്നാലെ പ്രത്യക്ഷ രാഷ്ട്രീയമില്ലാത്ത പൊതു സമ്മതിയുള്ള ആരെയെങ്കിലും സ്ഥാനത്തേക്ക് കൊണ്ട് വരണമെന്ന അഭിപ്രായം പല കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നു. അഡ‍്വക്കേറ്റ് ഷിജി ശിവജി, അഡ്വക്കേറ്റ് താരാ എം.എസ്, ഇ.എം രാധ, ഷാഹിദ കമാല്‍ എന്നിവരാണ് നിലവിലെ കമ്മീഷന്‍ അംഗങ്ങള്‍

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഞായറാഴ്ച മുതല്‍ ലക്ഷദ്വീപിലേക്ക് പറന്നിറങ്ങാം ; സി പ്ലെയിന്‍ സര്‍വീസ് 19 മുതല്‍

0
കൊച്ചി: ലക്ഷദ്വീപ് യാത്രയ്ക്ക് ഒരുങ്ങുകയാണോ? ഇനി പത്തൊന്‍പതാം തീയതി മുതല്‍ നിങ്ങള്‍ക്ക്...

കര്‍ക്കടക മാസ പൂജ : ശബരിമല നട നാളെ തുറക്കും

0
പത്തനംതിട്ട: കര്‍ക്കടക മാസ പൂജയ്ക്കായി ശബരിമല നട വ്യാഴാഴ്ച തുറക്കും. വൈകീട്ട്...

പാലക്കാട് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

0
പാലക്കാട്: കടമ്പഴിപ്പുറം പുലാപ്പറ്റയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞ്...

സെന്‍സസ് : വിവരശേഖരണത്തില്‍ കൃത്യത ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : സെന്‍സസിന്‍റെ ഭാഗമായി വീടുകളുടെ വിവരശേഖരണം നടത്തുമ്പോള്‍ കൃത്യത ഉറപ്പാക്കണമെന്ന്...