കൊടകര കേസ് ബി.ജെ.പിയും സര്‍ക്കാറും ഒത്തുതീര്‍പ്പാക്കിയെന്ന് രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊടകര കേസ് ബി.ജെ.പിയും സര്‍ക്കാറും ഒത്തുതീര്‍പ്പാക്കിയെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബി.ജെ.പി നേതാക്കളെ കേസില്‍ നിന്നും ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ സി.പി.എമ്മും ബി.ജെ.പിയും ധാരണയുണ്ടാക്കിയതാണെന്നും ചെന്നിത്തല ആരോപിച്ചു. നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുന്ന നീക്കമാണുണ്ടായതെന്നും ചെന്നിത്തല വിമര്‍ശിച്ചു.

ബി.ജെ.പി കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം ഒരുങ്ങുകയാണ്. 22 പ്രതികളോളം കേസിലുണ്ടാകുമെന്നും ബി.ജെ.പി നേതാക്കള്‍ കേസില്‍ പ്രതികളാവില്ലെന്നുമുള്ള വിവരങ്ങള്‍ പുറത്ത് വരുന്നു. കൊടകര ബി.ജെ.പി കുഴല്‍പണക്കേസിനെ കേവലം ഒരു കവര്‍ച്ചാ കേസായി മാത്രം ഒതുക്കുന്നു എന്ന വിമര്‍ശനവും ചെന്നിത്തല ആരോപിച്ചു. 69 മണ്ഡലങ്ങളില്‍ ബി.ജെ.പി – സി.പി.എം ധാരണയുണ്ടായിരുന്നതായി പ്രതിപക്ഷ നേതാവായിരിക്കുന്ന കാലത്ത് താന്‍ ആരോപിച്ചിരുന്നെന്നും അതിന്‍റെ തുടര്‍ച്ചയാണ് ഈ അന്വേഷണമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയിൽ വന്ദേമാതരം ആലപിച്ചതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ മാർച്ചിനിടെ സംഘർഷം

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി വന്ദേമാതരം ആലപിച്ചതിൽ...

കുറ്റ്യാടിയിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം ; 30 പേർക്ക് പരിക്ക്

0
കോഴിക്കോട്: കുറ്റ്യാടി നരിക്കൂട്ടും ചാലിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ...

മലപ്പുറത്ത് മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ഇതരസംസ്ഥാന തൊഴിലാളിയെ താഴെയിറക്കി

0
മലപ്പുറം: മലപ്പുറത്ത് മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ഇതരസംസ്ഥാന തൊഴിലാളിയെ...

ആർ എസ് എസിന് വേണ്ടി അടിമപ്പണിയെടുക്കുന്ന സംഘിയാണ് റോജി എം ജോണെന്ന് പി എസ്...

0
തിരുവനന്തപുരം: ആർ എസ് എസിന് വേണ്ടി അടിമപ്പണിയെടുക്കുന്ന സംഘിയാണ് റോജി എം...