പന്തളം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഒരുലക്ഷം കത്തുകള്‍ അയക്കുന്നതിന്റെ ഭാഗമായി യൂത്ത് വിംഗ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് വിവിധ യൂണിറ്റുകളിൽ നിന്നായി പതിനായിരത്തിലധികം കത്തുകൾ അയച്ചു.
വായ്പകളുടെ മൊറട്ടോറിയം ഒരു വർഷമാക്കുക, മൊറട്ടോറിയം കാലയളവിലുള്ള പലിശ ഒഴിവാക്കുക, വ്യാപാര മേഖലക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക, ജി.എസ്.ടി.കാലാവധി ഡിസംബർ 31 വരെ നീട്ടുകയും പിഴപ്പലിശ ഒഴിവാക്കുകയും ചെയ്യുക, ചെറുകിട വ്യാപാരികൾക്ക് 10000 രൂപ ഗ്രാന്റ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പ്രധാനമന്ത്രിക്ക് കത്തുകൾ അയച്ചത്.
ജില്ലാതല ഉത്ഘാടനം ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എജെ ഷാജഹാൻ നിർവഹിച്ചു. യൂത്ത് വിംങ്ങ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.എസ് ഷെജീർ, യൂത്ത് വിംഗ് ഭാരവാഹികളായ ദിലീപ് കൊല്ലം മണ്ണിൽ, അഫസൽ അയാന, സജാദ് വൈ.എം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.