വ്യാപാരികള്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം ; പ്രധാനമന്ത്രിക്ക് ഒരു ലക്ഷം കത്തുകളുമായി വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ്

For full experience, Download our mobile application:
Get it on Google Play

പന്തളം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഒരുലക്ഷം കത്തുകള്‍ അയക്കുന്നതിന്റെ ഭാഗമായി യൂത്ത് വിംഗ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് വിവിധ യൂണിറ്റുകളിൽ നിന്നായി പതിനായിരത്തിലധികം കത്തുകൾ അയച്ചു.

വായ്പകളുടെ മൊറട്ടോറിയം ഒരു വർഷമാക്കുക, മൊറട്ടോറിയം കാലയളവിലുള്ള പലിശ ഒഴിവാക്കുക, വ്യാപാര മേഖലക്ക്  പ്രത്യേക പാക്കേജ് അനുവദിക്കുക,  ജി.എസ്.ടി.കാലാവധി ഡിസംബർ 31 വരെ നീട്ടുകയും പിഴപ്പലിശ ഒഴിവാക്കുകയും ചെയ്യുക,  ചെറുകിട വ്യാപാരികൾക്ക് 10000 രൂപ ഗ്രാന്റ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പ്രധാനമന്ത്രിക്ക് കത്തുകൾ അയച്ചത്.

ജില്ലാതല ഉത്ഘാടനം ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എജെ ഷാജഹാൻ നിർവഹിച്ചു. യൂത്ത് വിംങ്ങ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.എസ് ഷെജീർ, യൂത്ത് വിംഗ്  ഭാരവാഹികളായ ദിലീപ് കൊല്ലം മണ്ണിൽ, അഫസൽ അയാന, സജാദ് വൈ.എം  തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...