കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധൻ ലോകാരോഗ്യ സംഘടന എക്‌സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാൻ സ്ഥാനത്തേക്ക്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) എക്‌സിക്യുട്ടീവ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധനെ ഇന്ത്യ നാമനിര്‍ദേശം ചെയ്തു. ചെയര്‍മാനായി ഈ മാസം 22ന് ചുമതലയേല്‍ക്കും. അടുത്ത വെള്ളിയാഴ്ച അദ്ദേഹം സ്ഥാനമേറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എക്‌സിക്യുട്ടീവ് ബോര്‍ഡ് ചെയര്‍മാന്‍ എന്നത് മുഴുവന്‍ സമയ സ്ഥാനമല്ല. വര്‍ഷത്തില്‍ രണ്ട് തവണ നടക്കുന്ന ബോര്‍ഡ് യോഗത്തില്‍ അധ്യക്ഷത വഹിക്കുക എന്നതാണ് ചെയര്‍മാന്റെ കര്‍ത്തവ്യം.

എക്സിക്യുട്ടീവ് ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് ഇന്ത്യൻ പ്രതിനിധിയെ തിരഞ്ഞെടുക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ സൗത്ത് ഏഷ്യ ഗ്രൂപ്പ് ഏകകണ്ഠേനെ അംഗീകരിച്ചതാണ്. ചെയര്‍മാനായി തെരഞ്ഞെടുത്ത് കൊണ്ടുള്ള തീരുമാനത്തില്‍ ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ഒപ്പുവെച്ചു. 2016 ല്‍ മുന്‍ ആരോഗ്യമന്ത്രി ജെ. പി നദ്ദയും ഇതേ സ്ഥാനം വഹിച്ചിട്ടുണ്ട്. നിലവില്‍ ജപ്പാന്റെ ആരോഗ്യമന്ത്രി ഡോ. എച്ച് നകതാനിയാണ് സ്ഥാനം വഹിക്കുന്നത്. മെയ് മാസത്തില്‍ തുടങ്ങുന്ന ബോര്‍ഡിന്റെ കാലാവധി മൂന്ന് വര്‍ഷമാണ്. ചെയര്‍മാന്‍ സ്ഥാനം ഓരോ തവണയും ഓരോ റീജിയണല്‍ ഗ്രൂപ്പുകള്‍ക്ക് നിശ്ചയിച്ചിട്ടുള്ളതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...