റാന്നി: ജല അതോറിറ്റിയുടെ പമ്പ് ഹൗസുകളിൽ ജോലി ചെയ്യുന്ന ഓപ്പറേറ്റർമാർ, വാൽവ് ഓപ്പറേറ്റർമാർ എന്നിവരുടെ ഡിസംബർ മാസത്തെ ശമ്പളം ഫെബ്രുവരിയായിട്ടും നൽകാത്തതിൽ ജില്ലാ വാട്ടർ അതോറിറ്റി ജനതാ എച്ച്.ആർ. ഇറിഗേഷൻ ആൻഡ് ലേബർ യൂണിയൻ (ജെടിയുസി) പ്രതിഷേധിച്ചു. ശമ്പളം കിട്ടാത്തതിനാൽ കുടുംബങ്ങൾ പട്ടിണിയിലാണ്. ഫണ്ടില്ലെന്നു പറഞ്ഞാണ് തൊഴിലാളികളെ പട്ടിണിയിലാക്കുന്നത്. അടിയന്തിരമായി ശമ്പളം നൽകിയില്ലെങ്കിൽ പമ്പിങ് നിർത്തി സമരം ആരംഭിക്കുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി എം.സി.രാമചന്ദ്രൻ നായർ കണ്ണന്നുമൺ പറഞ്ഞു.
ശമ്പളമില്ല ; പമ്പ് ഹൗസുകളിലെ ജീവനക്കള്‍ പണിമുടക്കി സമരത്തിലേക്ക് – വെള്ളംകുടി മുടങ്ങും
RECENT NEWS
Advertisment