സൂചിക്കെതിരെയും മ്യാന്‍മര്‍ പ്രസിഡന്റിനെതിരെയും പോലീസ് കേസ് ; ഈ മാസം 15 വരെ കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

മ്യാന്‍മര്‍ : ഓങ് സാങ് സൂചിക്കെതിരെയും മ്യാന്‍മര്‍ പ്രസിഡന്റിനെതിരെയും കേസെടുത്ത് പോലീസ്. അനധികൃതമായി വാക്കി ടോക്കി റേഡിയോ ഇറക്കുമതി ചെയ്തതിനും അനുമതിയില്ലാതെ ഉപയോഗിച്ചതിനുമാണ് സൂചിക്കെതിരെയുള്ള കേസ്. ഇരുവരെയും ഈ മാസം 15 വരെ കസ്റ്റഡിയിലെടുത്തു.

രണ്ട് വര്‍ഷം തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ഓങ് സാങ് സൂചിക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. സൂചിയുടെ വീട് പരിശോധിച്ചപ്പോഴാണ് വാക്കി ടോക്കി റേഡിയോ കണ്ടെത്തിയതെന്ന് പോലീസ് കുറ്റപത്രത്തില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് സാക്ഷികളെ ചോദ്യം ചെയ്യുന്നതിനും തെളിവ് ശേഖരിക്കാനും സൂചിയുടെ തടങ്കല്‍ തുടരണമെന്നും കുറ്റപത്രത്തിലുണ്ട്.

സൂചിയോടൊപ്പം അറസ്റ്റിലായ പ്രസിഡന്റ്  യു വിന്‍ മിന്റിനെതിരെ ദുരന്ത നിര്‍വഹണ നിയമപ്രകാരമാണ് കേസ്. കോവി‍ഡ് പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം പാടില്ലെന്ന നിയമം ലംഘിച്ചെന്ന് ആരോപിച്ചാണ് പ്രസിഡന്റിന് എതിരെ കേസെടുത്തത്. സൂചിയെയും പ്രസിഡന്റിനെയും വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. സൂചി എവിടെയാണെന്ന് ഇപ്പോഴും വ്യക്തമല്ല. എന്നാല്‍ മ്യാന്‍മര്‍ തലസ്ഥാനമായ നായ്പിറ്റോയില്‍ തന്നെയാണ് തടവിലിട്ടിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഭരണം അട്ടിമറിച്ച് സൂചിയെ തടവിലാക്കിയ സൈന്യത്തിന് അവരെ തടവില്‍ പാര്‍പ്പിക്കാനുള്ള ന്യായീകരണമായാണ് പുതിയ കേസിനെ വിലയിരുത്തപ്പെടുന്നത്.

അതേസമയം കഴിഞ്ഞ വര്‍ഷത്തെ തെരഞ്ഞെടുപ്പിനെക്കുറിച്ച് അന്വേഷിക്കുമെന്ന് സൈനിക ഭരണകൂടം അറിയിച്ചു. തെരഞ്ഞെടുപ്പില്‍ വ്യാപക കൃത്രിമം നടന്നത് അന്വേഷിക്കുന്നതില്‍ സൂചിയുടെ സര്‍ക്കാര്‍ പരാജയമാണെന്ന് ആരോപിച്ചാണ് ഭരണം അട്ടിമറിച്ച് പട്ടാളം അധികാരം പിടിച്ചെടുത്തത്. പട്ടാള അട്ടിമറിയെ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അപലപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...