സ്വകാര്യ ലാബിന്റെ കൊവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റിനെ ചൊല്ലിയുള്ള തര്‍ക്കം ; നൂറോളം പേര്‍ക്ക് വിമാനകമ്പനികള്‍ യാത്ര നിഷേധിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂ‌‍‌ര്‍: സ്വകാര്യ ലാബിന്റെ കൊവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റിനെ ചൊല്ലിയുള്ള തര്‍ക്കംമൂലം കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ നിന്ന് ദുബായിയിലേക്ക് യാത്ര ചെയ്യാനെത്തിയ നൂറോളംപേര്‍ക്ക് വിമാനകമ്പനികള്‍ യാത്ര നിഷേധിച്ചു. കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനമാണ് ഇന്നലെ രാത്രി യാത്രക്കാരെ കയറ്റാതെ പോയത്. എയര്‍ ഇന്ത്യയില്‍ ടിക്കറ്റ് എടുത്തവരുടെ യാത്രയും മുടങ്ങി.

മൈക്രോലാബിന്റെ കൊവിഡില്ലാ സര്‍ട്ടിഫിക്കറ്റുമായുള്ള യാത്ര അംഗീകരിക്കില്ലെന്ന് എയര്‍ ഇന്ത്യ നിലപാടെടുത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഇത് മൂലം നൂറോളം പേര്‍ക്ക് ഇന്ന് ദുബായിലേക്ക് യാത്ര ചെയ്യാനാവില്ല. മൈക്രോ ഹെല്‍ത്ത് ലാബിന്റെ വിലക്ക് മൂലം മംഗലാപുരം വിമാനത്താവളത്തില്‍ നിന്നും കാസര്‍കോട് സ്വദേശികളായ അമ്ബതിലേറെപ്പേരെ മടക്കി അയച്ച വാര്‍ത്തയും പുറത്ത് വരുന്നുണ്ട്. ഉളിയത്തടുക്കയിലെ
സ്വകാര്യ ലാബിന് മുന്നില്‍ യാത്രക്കാര്‍ പ്രതിഷേധിക്കുകയാണ്.

നേരത്തെ മെക്രോലാബ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റുമായി യാത്രചെയ്തയാള്‍ക്ക് ദുബായിലെത്തിയപ്പോള്‍ രോഗം സ്ഥിരീകരിച്ചതോടെയാണ് വിലക്ക് നിലവില്‍ വന്നത്. യാത്രക്കാരെ വിലക്കിനെ പറ്റി അറിയിച്ചിരുന്നുവെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാർത്താണ്ഡത്തെ സ്വകാര്യ നഴ്‌സിങ് കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു

0
തിരുവനന്തപുരം : മാർത്താണ്ഡത്തെ സ്വകാര്യ നഴ്‌സിങ് കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന്...

വന്ദേമാതരം ആലാപനം : വിവാദമായത് കൊണ്ടാണ് കേരളത്തില്‍ പാടേണ്ടെന്ന് വെച്ചത് ; പ്രതികരിച്ച് കെ...

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട വന്ദേമാതരം ആലാപന വിവാദത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ...

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...