പെരുമ്പാവൂര്‍ : ഡയറക്ട് മാര്‍ക്കറ്റിങ് സ്ഥാപനത്തില്‍ ജീവനക്കാരെ കഴുത്തില്‍ ബെല്‍റ്റിടീച്ച് നായയെപ്പോലെ നടത്തിച്ച വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ മുന്‍ മാനേജരെ പിടികൂടാനുളള നീക്കം മന്ദഗതിയില്‍. വടകര പാറക്കണ്ടി വീട്ടില്‍ മനാഫിനെതിരേ രണ്ട് കേസുകളാണ് പെരുമ്പാവൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വീഡിയോ ദൃശ്യത്തില്‍ കണ്ട രണ്ട് യുവാക്കളുടെയും സമാനമായ രീതിയില്‍ പീഡനം ഏല്‍ക്കേണ്ടിവന്ന ഒരു ജീവനക്കാരിയുടെയും മൊഴികളിലാണ് കേസെടുത്തിരിക്കുന്നത്. ആദ്യഘട്ടത്തില്‍ കേസെടുക്കാന്‍ മടിച്ച പോലീസ് സംഗതി വിവാദമായതോടെയാണ് കേസെടുക്കാന്‍ തയ്യാറായത്.
നിലവില്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാരും തൊഴില്‍പീഡനം സംബന്ധിച്ച മൊഴി നല്‍കിയിട്ടില്ലെന്നും പരാതിയുണ്ടെങ്കില്‍ തൊഴില്‍ വകുപ്പാണ് നടപടിയെടുക്കേണ്ടതെന്നുമാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ അവ്യക്തതയും ദുരൂഹതകളും നിലനില്‍ക്കുന്നതിനാലാണ് അറസ്റ്റ് വൈകുന്നതെന്നാണ് സൂചന. കഴിഞ്ഞ ദിവസം മനാഫിനെ തിരക്കി പോലീസ് കോഴിക്കോട് പോകുമെന്നു പറഞ്ഞെങ്കിലും മനാഫിനെ കണ്ടെത്തുന്നതിനോ അറസ്റ്റിനോ ഉള്ള നീക്കങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. പെരുമ്പാവൂര്‍ അറയ്ക്കപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോ എന്ന സ്ഥാപനത്തിലാണ് സംഭവം. മുന്‍പ് വയനാട് സ്വദേശി നടത്തിവന്നിരുന്ന സ്ഥാപനം ഏപ്രില്‍ ഒന്നുമുതല്‍ തിരുവനന്തപുരം സ്വദേശിനിയാണ് നടത്തുന്നത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.