എക്‌സൈസ് സംഘത്തെ വെട്ടിച്ചുകടന്ന കാറില്‍നിന്ന് മോഷണവസ്തുക്കളും മാരകായുധങ്ങളും പിടികൂടി

For full experience, Download our mobile application:
Get it on Google Play

കാസര്‍​ഗോ‍‍ഡ് : എക്‌സൈസ് സംഘത്തെ വെട്ടിച്ചുകടന്ന കാറില്‍നിന്ന് മോഷണവസ്തുക്കളെന്ന് കരുതുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍, പണം, ആയുധങ്ങള്‍ എന്നിവ കണ്ടത്തി. മുള്ളേരിയ വെള്ളിഗയില്‍നിന്നാണ് കാര്‍ പിടിച്ചത്. കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ ആദൂര്‍ എക്‌സൈസ് ചെക്‌പോസ്റ്റില്‍ കേരള എക്‌സൈസ് മൊബെല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ് (കെമു) കര്‍ണാടകയില്‍നിന്ന് വന്ന കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. അതിവേഗത്തില്‍ വന്ന കാര്‍ നിര്‍ത്താതെ മുള്ളേരിയ ഭാഗത്തേക്ക് വിട്ടു. സംശയം തോന്നി എക്‌സൈസ് സംഘം പിന്‍തുടന്നപ്പോള്‍ കാര്‍ മുള്ളേരിയ ടൗണില്‍നിന്ന് ബദിയഡുക്ക കെഎസ്ടിപി റോഡിലേക്ക് തിരിച്ചു.

ദേലമ്പാടി ബെള്ളിഗെ വളവില്‍ റോഡരികിലെ കോണ്‍ക്രീറ്റ് ഭിത്തിയില്‍ കാര്‍ ഇടിച്ചു. ടയര്‍ പൊട്ടി മുന്നോട്ട് എടുക്കാനാകാതെ വന്നതോടെ കാര്‍ ഉപേക്ഷിച്ച് രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. എക്‌സൈസ് സംഘം കാര്‍ പരിശോധിച്ചപ്പോള്‍ 140.6 ഗ്രാം സ്വര്‍ണം, 339.2 ഗ്രാം വെള്ളി ആഭരണങ്ങള്‍, ഒരു ലക്ഷത്തിലധികം രൂപ എന്നിവ കണ്ടെത്തി. കാറിനകത്ത് ചുറ്റിക, വാള്, തകര്‍ന്ന പൂട്ട്, ചങ്ങല തുടങ്ങിയവയുമുണ്ടായിരുന്നു. പ്രിവന്റീവ് ഓഫീസര്‍മാരായ എ.ബി. അബ്ദുള്ള, മുഹമ്മദ് കബീര്‍, രാജേഷ് എന്നിവരാണ് ‘കെമു’ ടീമില്‍ ഉണ്ടായിരുന്നത്. അതിര്‍ത്തി റോഡ് വഴിയുള്ള മയക്കുമരുന്ന് കടത്ത് തടയാന്‍ വേണ്ടി രൂപവത്കരിച്ച പട്രോളിങ് സംഘമാണ് ‘കെമു’.

മോഷണ സംഘമെന്ന സംശയത്തില്‍ വാഹനം ആദൂര്‍ പോലീസിന് കൈമാറി. കര്‍ണാടക രജിസ്‌ട്രേഷന്‍ നമ്പറാണ് കാറിനുള്ളത്. ഇത് വ്യാജമെന്ന് കരുതുന്നു. മഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ നമ്പരും അടിയില്‍ ഉണ്ടായിരുന്നു. കളവ് മുതലാണെന്ന സംശയത്തില്‍ കാറും ആഭരണങ്ങളും കണ്ടുകെട്ടിയ ആദൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. കര്‍ണാടകയില്‍ നടന്ന മോഷണമാണെന്ന് കരുതുന്നതിനാല്‍ കേസ് വിവരങ്ങള്‍ കര്‍ണാടക പോലീസിനെ അറിയിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരളത്തിലെ പൊതുഗതാഗത വികസനത്തിന് കേന്ദ്രത്തിന്റെ പച്ചക്കൊടി

0
ന്യൂഡൽഹി : കേരളത്തിലെ പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കേന്ദ്ര മന്ത്രാലയത്തിന്റെ...

‘ഒരു കാരണവശാലും കൊടുക്കില്ല’ ; സഭയിൽ മുഖ്യമന്ത്രിയെ മൈക്ക് ചതിച്ചു

0
തിരുവനന്തപുരം : നിയമസഭയില്‍ മൈക്ക് ചതിച്ചതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ...

പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കരുത് ; രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

0
കാസർകോട് : കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കരുതെന്ന്...

ഗുരുവായൂർ ഭണ്ഡാര വരവിന്റെ സ്വർണജൂബിലി വർഷത്തിൽ സർവകാല റെക്കോർഡ്

0
ഗുരുവായൂർ: ഗുരുവായൂർ ക്ഷേേത്രത്തിലെ ഭണ്ഡാര വരവിന് ഒരു ചരിത്ര നാഴികക്കല്ല്. പ്രതിമാസ...