ആലപ്പുഴ : വണ്ടാനത്ത് സ്വകാര്യ ലാബിലെ ജീവനക്കാരനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കൊലപാതകമാണെന്ന് പ്രഥമിക നിഗമനം . പുന്നപ്ര വടക്ക് പഞ്ചായത്ത് നാലുതൈക്കല്‍ പങ്കജാക്ഷന്റെ മകന്‍ ഷാജി (52) നെയാണ് കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ടത് . കഴിഞ്ഞ ദിവസം ജോലികഴിഞ്ഞ് പോയതായിരുന്നു ഷാജി. ഏറെ വൈകിയിട്ടും വീട്ടിലെത്തിയില്ലെന്നു വീട്ടുകാര്‍ പറയുന്നു. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ മാനസികമായി പീഡനമാണെന്നും ഷാജി പറഞ്ഞിരുന്നതായി അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. പുന്നപ്ര കപ്പക്കട സണ്‍റൈസ് മൈതാനിയില്‍ പുലര്‍ച്ചെ പട്രോളിങ്ങിനിടയില്‍ പുന്നപ്ര പോലീസാണ് മൃതദേഹം കണ്ടത്. ഭാര്യ അജിത. മക്കള്‍: ലക്ഷമി, പാര്‍വതി.
സ്വകാര്യ ലാബിലെ ജീവനക്കാരനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി ; കൊലപാതകമെന്ന് സംശയം
RECENT NEWS
Advertisment