സൗദി : കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സൗദിയില്‍ ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികളെ സുരക്ഷിത സ്ഥാനമെന്ന നിലയില്‍ സ്കൂളുകളിലേക്ക് മാറ്റി താമസിപ്പിക്കുന്നു. കിഴക്കന്‍ പ്രവിശ്യയിലെ ലേബര്‍ ക്യാമ്പുകളില്‍ തിങ്ങി കഴിഞ്ഞിരുന്നവരെയാണ് സ്‌കൂളുകളിലേക്ക് മാറ്റിപാര്‍പ്പിക്കുന്നത്.
15 സ്‌കൂളുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ക്യാമ്പുകളില്‍ കഴിയുന്ന 80 ശതമാനം തൊഴിലാളികളെയും സ്‌കൂളുകളിലേക്ക് മാറ്റണമെന്ന് കിഴക്കന്‍ പ്രവിശ്യ നഗരസഭ കമ്പനി ഉടമകളോട് ആവശ്യപ്പെട്ടു. തൊഴിലാളികള്‍ക്ക് താമസിക്കുന്നതിനായി സ്‌കൂളുകളില്‍ മുറികളും ടോയിലറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ അണുവിമുക്തമാക്കുന്നത് ഉള്‍പ്പെടെയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും നഗരസഭ അറിയിച്ചു.
ആരോഗ്യമന്ത്രാലയത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് തൊഴിലാളികള്‍ക്ക് താമസ സൗകര്യം ഒരുക്കിയത്. വിവിധ ക്യാമ്പുകളിലെ ആള്‍ക്കൂട്ടവും തിരക്കും ഒന്നിച്ചുള്ള താമസവും നിയന്ത്രിക്കാനാണ് ഇത്തരം സൗകര്യം ഏര്‍പ്പെടുത്തിയത്.