കാസര്‍കോട് : നിര്‍മ്മാണത്തിലിരുന്ന വീടിന്റെ കോണ്‍ക്രീറ്റ് ഷെയിഡ് തകര്‍ന്നുവീണ് തൊഴിലാളി മരിച്ചു. ഇരിയ പുണൂരില്‍ ഇന്ന് ഉച്ചയോടെയാണ് അപകടം. കള്ളാര്‍ സ്വദേശി മോഹനന്‍ ആണ് മരിച്ചത്. രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഇതര സംസ്ഥാന തൊഴിലാളിയായ ഒരാളുടെ നില അതിവ ഗുരുതമാണ്. ഇദ്ദേഹത്തെ മംഗളൂരു ആശുപത്രിയില്‍ കൊണ്ടുപോയി.
പുണൂരില്‍ തമ്പാന്‍ എന്നയാളുടെ വീട് നിര്‍മ്മാണത്തിനിടെ ആയിരുന്നു അപകടം. മരിച്ച മോഹനന്‍ തകര്‍ന്നു വീണ ഷെയിഡിന് അടിയില്‍പ്പെട്ട വിവരം വൈകിയാണ് മറ്റുളളവര്‍ അറിഞ്ഞത്. തുടര്‍ന്ന് മണ്ണുമാന്തി യന്ത്രം വരുത്തിയാണ് തകര്‍ന്ന ഷെയിഡ് ഉയര്‍ത്തിയത്. അപ്പോഴേക്കും മോഹനന്‍ മരിച്ചിരുന്നു.