പാലക്കാട് ജില്ലയിൽ രാസവളത്തിന് കടുത്ത ക്ഷാമം

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ജില്ലയിൽ രണ്ടാം വിള നെൽകൃഷി നടീൽ സജീവമായിരിക്കെ രാസവള ക്ഷാമം രൂക്ഷം. നടീൽ കഴിഞ്ഞ പാടങ്ങളിൽ ഒന്നാം വളപ്രയോഗം നടത്താൻ കഴിയാതെ രാസവളത്തിനായി കർഷകർ നെട്ടോട്ടത്തിലാണ്.
അമിതവില കൊടുത്താലും വളം കിട്ടാനില്ല. കർഷകർ വ്യാപകമായി ഉപയോഗിക്കുന്ന ഫാക്ടംഫോസ്, പൊട്ടാഷ്, യൂറിയ എന്നിവക്കാണ് കടുത്ത ക്ഷാമം അനുഭവപ്പെടുന്നത്.

അടിസ്ഥാന വളങ്ങൾ ഉപയോഗിച്ച് നിർമിക്കുന്ന കൂട്ടുവളങ്ങൾക്കും ക്ഷാമം നേരിടുന്നുണ്ട്. കൃഷിക്കാർ വളത്തിനായി ഏറെ ആശ്രയിക്കുന്ന സഹകരണ ബാങ്ക് ഡിപ്പോകൾ കാലിയാണ്. സ്വകാര്യ വളം വിൽപനശാലകളെ ആശ്രയിക്കേണ്ട സ്ഥിതിയാണിപ്പോൾ. എന്നാൽ അവശ്യവളങ്ങൾ ഇവിടെയും കിട്ടാനില്ല. തമിഴ്നാട്ടിൽ രാസവളം കിട്ടുന്നതിനാൽ മീനാക്ഷിപുരം, പൊള്ളാച്ചി, ഗോപാലപുരം, കോയമ്പത്തൂർ അതിർത്തി പ്രദേശങ്ങളിൽ രാസവളത്തിനായി എത്തുന്നവരുടെ എണ്ണം വർധിച്ചു.

പാടങ്ങളിൽ കൃത്യസമയത്ത് വളപ്രയോഗം നടത്താനായില്ലെങ്കിൽ അധ്വാനം വെറുതെയാകുമെന്ന് കർഷകർ പറയുന്നു. രാസവളങ്ങളുടെ വില കമ്പനികൾ കൂട്ടിയതിനെ തുടർന്നുള്ള വില വർധനയും ക്ഷാമവും കർഷകരെ പ്രതിസന്ധിയിലാക്കി. ക്ഷാമം മുതലെടുത്ത് തമിഴ്നാട്ടിലെ സ്വകാര്യ വിൽപനശാലകളിൽ ചില്ലറ വിൽപനക്ക് അമിത വില ഈടാക്കുന്നതായി കർഷകർക്ക് പരാതിയുണ്ട്. ലോറി വാടക, കയറ്റിറക്ക് കൂലി എന്നിവ വർധിച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്ന് പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...