ജില്ലാതല എയ്ഡ്‌സ് ദിനാചരണം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക എയ്ഡ്‌സ് ദിനത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല എയ്ഡ്‌സ് ദിനാചരണത്തിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. രോഗം ബാധിച്ച് ദുരിതം അനുഭവിക്കുന്നവരോട് സമൂഹം കരുണ കാണിക്കണമെന്നും എച്ച്.ഐ.വി ബാധിതര്‍ ഉള്‍പ്പടെയുള്ളവരെ ഒറ്റപ്പെടുത്തുന്നത് ക്രൂരതയാണെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും പുതിയ സങ്കീര്‍ണമായ വൈറസുകളെ സൃഷ്ടിക്കും. ഇതിനെതിരെ നിതാന്ത ജാഗ്രത ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട കാതോലിക്കറ്റ് കോളജില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. ഫിലിപ്പോസ് ഉമ്മന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതാ കുമാരി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എ.സുനില്‍ കുമാര്‍ എയ്ഡ്‌സ്ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എഡ്‌സ്ദിനാചരണത്തോടനുബന്ധിച്ച് നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ക്വിസ് മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും ട്രോഫിയും ജില്ലാപഞ്ചായത്ത ്പ്രസിഡന്റ് വിതരണം ചെയ്തു. കോഴഞ്ചേരി മുത്തൂറ്റ് കോളേജ് ഓഫ് നഴ്‌സിംഗ് ഒന്നാം സ്ഥാനവും പൊയ്യാനില്‍ കോളജ് ഓഫ് നഴ്‌സിംഗ് രണ്ടാം സ്ഥാനവും അടൂര്‍ ഹോളിക്രോസ് കോളേജ് ഓഫ് നഴ്‌സിംഗ് മൂന്നാം സ്ഥാനവും നേടി. പരിപാടിയുടെ ഭാഗമായി ബോധവല്‍ക്കരണ കലാപരിപാടികള്‍, സിഗ്നേച്ചര്‍ കാമ്പയിന്‍, റെഡ് റിബണ്‍ അണിയിക്കല്‍ തുടങ്ങിയവയും നടന്നു.

ജില്ലാ ടി.ബി ആന്‍ഡ് എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ.നിധീഷ് ഐസക് സാമുവല്‍, കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ടെക്‌നിക്കല്‍ സപ്പോര്‍ട്ടിംഗ് യൂണിറ്റ് അംഗം പി.ഒ രജനീഷ്, സാഥി പ്രോജക്ട് പ്രോഗ്രാം അസോസിയേറ്റ് ജ്യോത്സനാ ജോണ്‍, സാന്ത്വനം പ്രോജക്ട് ഡയറക്ടര്‍ സുജിത്ത് കുമാര്‍, പി.എസ്.എസ് മൈഗ്രന്റ് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ വീണാ വിജയന്‍, കാതോലിക്കറ്റ് കോളജ് എന്‍.എസ്.എസ് പ്രോഗാം ഓഫിസര്‍ ഡോ. സജിത്ത് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

എയ്ഡ്‌സ് ദിനാചരണത്തിന്റെ മുന്നോടിയായി നവംബര്‍ 30ന് വൈകുന്നേരം പത്തനംതിട്ട മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ ദീപം തെളിയിക്കല്‍ ചടങ്ങും നടന്നു. ജില്ലാ ആസൂത്രണ സമിതി അംഗം പി.കെ അനീഷ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്. ഷമീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതാ കുമാരി എയ്ഡ്‌സ് ദിന സന്ദേശം നല്‍കി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ് ശ്രീകുമാര്‍ എയ്ഡ്‌സ് ദിന പ്രതിജ്ഞ ചൊല്ലി. ജില്ലാ ടി.ബി ആന്‍ഡ് എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. നിധീഷ് ഐസക് സാമുവല്‍, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എ. സുനില്‍ കുമാര്‍, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍മാരായ ആര്‍.ദീപ, വി.ആര്‍ ഷൈലാ ഭായി തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...