Thursday, April 18, 2024 9:21 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

എം.എസ്.എം.ഇ ക്ലിനിക്ക് രൂപീകരണം ; വിദഗ്ധരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ വ്യവസായ സംരംഭകരുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഉപദേശങ്ങള്‍ നല്‍കുന്നതിനും വിവിധ മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി ജില്ലയില്‍ എം.എസ്.എം.ഇ ക്ലിനിക്ക് രൂപീകരിക്കുന്നതിനായി വിവിധ മേഖലകളില്‍ വൈദഗ്ധ്യം ഉള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

Lok Sabha Elections 2024 - Kerala

ബാങ്കിംഗ് : ബ്രാഞ്ച് മാനേജരില്‍ കുറയാത്ത തസ്തികയില്‍ രണ്ട് വര്‍ഷത്തെ പരിചയം (വിരമിച്ചവരെയും പരിഗണിക്കും). ജി.എസ്.ടി : അംഗീകൃത ജി.എസ്.ടി പ്രാക്ടീഷണര്‍. അനുമതികളും ലൈസന്‍സും : വ്യവസായ വകുപ്പില്‍ ഐ.ഇ.ഒ യില്‍ കുറയാത്ത തസ്തികയിലും മറ്റ് ലൈസന്‍സുമായി ബന്ധപ്പെട്ട് ലൈന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഗസറ്റഡ് റാങ്കില്‍ കുറയാത്ത തസ്തികയില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പരിചയം. ടെക്‌നോളജി : ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിലോ എഞ്ചിനീയറിംഗ് കോളേജില്‍ അധ്യാപകനായോ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. നിയമം : അംഗീകൃത നിയമ ബിരുദം /കമ്പനി നിയമങ്ങളുമായി ചുരുങ്ങിയത് രണ്ടു വര്‍ഷത്തെ പരിചയം. എക്‌സ്‌പോര്‍ട്ട് : എക്‌സ്‌പോര്‍ട്ട് കണ്‍സള്‍ട്ടന്റ്. ഡി.പി.ആര്‍ തയ്യാറാക്കല്‍ : സി.എ /ഡി.പി.ആര്‍ തയ്യാറാക്കുന്ന വ്യക്തികള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴഞ്ചേരി ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍ : 0468 – 2214639.

ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ജീവനസാക്ഷ്യപത്രം സമര്‍പ്പിക്കണം
രണ്ടാം ലോകമഹായുദ്ധ സേനാനികള്‍ക്കും വിധവകള്‍ക്കുമുള്ള പ്രതിമാസ സാമ്പത്തികസഹായം ഡിസംബര്‍ മുതല്‍ തുടര്‍ന്നു ലഭിക്കുന്നതിനു ധനസഹായം കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് ഉറപ്പാക്കുന്ന ജീവനസാക്ഷ്യപത്രം(ലൈഫ് സര്‍ട്ടിഫിക്കറ്റ്) പത്തനംതിട്ട ജില്ലാ സൈനികക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തവര്‍ക്ക് സാമ്പത്തിക സഹായം തുടര്‍ന്ന് ലഭിക്കുന്നതല്ലെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0468 – 2061104

ഗസ്റ്റ് ലക്ചററര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ ആറിന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഒന്നാം ക്ലാസോടെയുള്ള സിവില്‍ എഞ്ചിനിയറിംഗ് ബി – ടെക്ക് ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. ഫോണ്‍ : 0469 – 2650228

ഇലക്ട്രിക്കല്‍ വയര്‍മാന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
പുനലൂര്‍ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ ഉടന്‍ ആരംഭിക്കുന്ന പത്തു മാസത്തെ ഇലക്ട്രിക്കല്‍ വയര്‍മാന്‍ (ലൈസന്‍സിംഗ് ബോര്‍ഡ് അംഗീകരിച്ച) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവര്‍ പോളിടെക്‌നിക് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 7025403130.

റാന്നി മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപണികള്‍ക്ക് 78.97 ലക്ഷം രൂപ അനുവദിച്ചു കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന റാന്നി നിയോജക മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപണികള്‍ക്കായി 78.97 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു.
റോഡുകളുടെ പേരും അനുവദിച്ച തുക ബ്രാക്കറ്റിലും ചുവടെ: – തെക്കേപ്പുറം-പന്തളമുക്ക് റോഡ് (8.24 ലക്ഷം രൂപ), തെള്ളിയൂര്‍കാവ് – എഴുമറ്റൂര്‍ (20 ലക്ഷം രൂപ), ഈട്ടിച്ചു വട്-കരിയംപ്ലാവ് റോഡ് (10.78 ലക്ഷം രൂപ) മൂലക്കല്‍ പടി പ്ലാങ്കമണ്‍ പി.സി റോഡ് (10.95 ലക്ഷം രൂപ), വെണ്ണിക്കുളം – അരീക്കല്‍-വാളക്കുഴി-കൊട്ടിയമ്പലം റോഡ് (24 ലക്ഷം രൂപ), മണ്ണാറക്കുളഞ്ഞി – പമ്പ റോഡ് (5 ലക്ഷം രൂപ).

കൊടിമരങ്ങളും സ്തൂപങ്ങളും പരസ്യബോര്‍ഡുകളും നീക്കം ചെയ്യണം
അടൂര്‍ റോഡ്സ് സബ് ഡിവിഷന്റെ അധികാര പരിധിയില്‍ വരുന്ന അടൂര്‍, പന്തളം എന്നീ റോഡ്സ് സെക്ഷനുകളുടെ അധീനതയിലുളള വിവിധ റോഡുകളില്‍ സ്ഥാപിച്ചിട്ടുളള കൊടിമരങ്ങളും സ്തൂപങ്ങളും മറ്റ് പരസ്യബോര്‍ഡുകളും അവ സ്ഥാപിച്ചിട്ടുള്ളവര്‍ സ്വമേധയാ നീക്കം ചെയ്യണം. നീക്കം ചെയ്യാത്ത ഇനിയൊരറിയിപ്പ് കൂടാതെ പൊതുമരാമത്ത് വകുപ്പ് നേരിട്ട് നീക്കം ചെയ്യുന്നതും അതിന്റെ ചെലവ് അവ സ്ഥാപിച്ചവരില്‍ നിന്നും ഈടാക്കുന്നതാണെന്നും പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രോജക്ട് അസിസ്റ്റന്റ് നിയമനം
മൈലപ്ര ഗ്രാമപഞ്ചായത്തില്‍ നിലവിലുള്ള പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തും. യോഗ്യതകള്‍:- സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്നു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്സ്യല്‍ പ്രാക്ടീസ്)/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി 2021 ജനുവരി 1 ന് 18 നും 30 നും ഇടയില്‍ പട്ടികജാതി, പട്ടികവര്‍ഗവിഭാഗങ്ങള്‍ക്ക് 3 വര്‍ഷത്തെ ഇളവ് ലഭിക്കും അപേക്ഷകള്‍ വിശദമായ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഡിസംബര്‍ എട്ടിനു മുമ്പ് ഗ്രാമപഞ്ചായത്തില്‍ ലഭിക്കണം. കൂടുതല്‍ വിശദവിവരങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 0468 – 2222340.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നിമിഷപ്രിയയുടെ അമ്മ യെമനിലേക്ക് ; 20 ന് ഒമാനിലേക്ക് തിരിക്കും

0
ഡല്‍ഹി : വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ അമ്മ...

‘ബുള്‍സ് ഐയും പകുതിവേവിച്ച മാംസവും കഴിക്കരുത്’ ; പക്ഷിപ്പനിക്കെതിരെ നിര്‍ദേശവുമായി മന്ത്രിയുടെ ഓഫീസ്

0
തിരുവനന്തപുരം: ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്നറിയിപ്പ് നിര്‍ദേശങ്ങളുമായി മൃഗസംരക്ഷണ ക്ഷീരവികസന...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ഇടമണ്‍-കൊച്ചി 400 കെ.വി വൈദ്യുത ലൈന്‍ : നഷ്ടപരിഹാരം ലഭിച്ചിട്ടില്ലാത്തവര്‍ രേഖകള്‍...

ഫിറ്റ്‌നെസ് ടെസ്റ്റ് പാസായി ; തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെത്തും

0
കൊച്ചി: തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാന്‍ അനുമതി. ഹൈക്കോടതിയാണ് അനുമതി...