ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ചു പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പറവൂര്‍ : മുറിയില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയുടെ കണക്ഷന്‍ വിച്ഛേദിച്ച ശേഷം ഭര്‍ത്താവ് ഭാര്യയെ ചുറ്റിക കൊണ്ടു തലയ്‌ക്കടിച്ചു പരിക്കേല്‍പ്പിച്ചു. പ്രതി ചിറ്റാറ്റുകര പഞ്ചായത്ത് പറയകാട് വേട്ടുംതറ രാജേഷിനെ (42) പോലീസ് അറസ്റ്റ് ചെയ്‌തു. വിവാഹമോചനത്തിന് കേസ് നല്‍കിയ ശേഷം ഇരുവരും ഒരു വീട്ടില്‍ തന്നെ രണ്ടുമുറികളിലായി സിസിടിവി ക്യാമറ ഘടിപ്പിച്ചാണ് താമസിച്ചിരുന്നത്. കഴിഞ്ഞമാസം 11 ന് ഭാര്യ സുമയുടെ മുറിയിലെ ക്യാമറാ കണക്ഷന്‍ വിച്ഛേദിച്ച ശേഷം ചുറ്റിക കൊണ്ട് തലയ്‌ക്കടിക്കുകയായിരുന്നു പ്രതി.

പരിക്കേറ്റ ഭാര്യയെ ഇയാള്‍ തന്നെ ചാലാക്ക മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ശേഷം ഒളിവില്‍ പോവുകയായിരുന്നു. കേസിന്റെ കാര്യത്തിന് വീണ്ടും എറണാകുളത്തെത്തിയ വിവരം വടക്കേക്കര പോലീസറിഞ്ഞതോടെയാണ് പ്രതിയെ പിടികൂടുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...