അടൂര്‍ : രോഗികളുടെ തിരക്കിനനുസൃതമായി അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ജീവനക്കാരില്ലാത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. സ്പെഷ്യാലിറ്റി ആശുപത്രി വിഭാഗത്തിനുള്ള ജീവനക്കാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നു. ജില്ലയിലെ തന്നെ ഏറ്റവും തിരക്കുള്ള ആശുപത്രിയായ ഇവിടെ 200 രോഗികളെ കിടത്തി ചികിത്സിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ ശസ്ത്രക്രിയ നടക്കുന്ന ആശുപത്രികൂടിയാണിത്. ഒരു മാസം 100 പ്രസവത്തില്‍ കൂടുതല്‍ നടക്കുന്നുണ്ട്. ദിനംപ്രതി 2000 ഒ.പിയാണ് ഉള്ളത്. മഴക്കാല രോഗങ്ങള്‍ വരുമ്പോള്‍ ഒ.പിയില്‍ തിരക്ക് ഇരട്ടിയാകും. അടൂരില്‍ നിന്നുള്ളവരും ആലപ്പുഴജില്ലയുടെ ഭാഗമായ ആദിക്കാട്ട്കുളങ്ങര, പയ്യനല്ലൂര്‍, കൊല്ലം ജില്ലയുടെ ഭാഗമായ ആനയടി, ഏഴാംമൈല്‍, കുളക്കട ഭാഗത്ത് നിന്നുള്ളവരും ഈ ആശുപത്രിയിലാണ് എത്തുന്നത്. രണ്ട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കുളക്കടപ്പാലം യാഥാര്‍ത്ഥ്യമായതോടെയാണ് തിരക്ക് വര്‍ദ്ധിച്ചത്. ബസ് സര്‍വീസ് ഉള്ളതിനാല്‍ താഴത്ത് കുളക്കട ഭാഗ ത്തുള്ളവര്‍ കൂടുതലായും ഈ ആശുപത്രിയില്‍ എത്തുന്നുണ്ട്.
അടൂര്‍ പോലീസ് ക്യാമ്പില്‍ നിന്നുള്ള പോലീസ് ട്രെയിനികളും ഇവിടെയാണ് പരിശോധനയ്ക്ക് എത്തുന്നത്. 26 ഡോക്ടര്‍മാരും 35 സ്റ്റാഫ് നേഴ്സും 15 ഹെഡ് നേഴ്സുമാണിവിടെയുള്ളത്. 21 നേഴ്സിംഗ് അസിസ്റ്റന്റുമാരുണ്ട്. എന്നിട്ടും കൃത്യമായി പരിശോധനകള്‍ നടത്താന്‍ കഴിയുന്നില്ല. തിരക്ക് മൂലം നിലവിലുള്ള ജീവനക്കാര്‍ക്ക് ജോലി ഭാരം ഏറുകയാണ്. വേനലായതോടെ ആശുപത്രിയിലേക്കാവിശ്യമായ വെള്ളത്തിന് ക്ഷാമമുണ്ട്. ഇവിടെ രണ്ട് കിണറാണുള്ളത്. ഒരു ദിവസം ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണ് ആശുപത്രിക്കാവിശ്യം. രണ്ട് ദിവസം കൂടുമ്പോള്‍ ആശുപത്രിയിലെ കിണറ്റില്‍ നിന്ന് 25,000 ലിറ്റര്‍ വെള്ളമാണ് കിട്ടുന്നത്. കൂടാതെ വാട്ടര്‍ അതോറിറ്റിയുടെ വെള്ളം ലഭിക്കും. എന്നിട്ടും കുടിവെള്ള ക്ഷാമം രുക്ഷമാണ്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033