വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് അമ്മക്കും മകള്‍ക്കും പരിക്കേറ്റു

For full experience, Download our mobile application:
Get it on Google Play

മാന്നാര്‍: മാന്നാറില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലും കാറ്റിലും വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് അമ്മക്കും മകള്‍ക്കും പരിക്കേറ്റു. മാന്നാര്‍ പാവുക്കര മൂന്നാം വാര്‍ഡില്‍ പന്തളാറ്റില്‍ ചിറയില്‍ മണലില്‍ തെക്കേതില്‍ പരേതനായ രാജപ്പന്‍ ആചാരിയുടെ വീടിന്റ മേല്‍ക്കൂരയാണ് പൂര്‍ണ്ണമായും തകര്‍ന്നു വീണത്. രാജപ്പന്‍ ആചാരിയുടെ മകള്‍ രാഖി (42), രാഖിയുടെ മകള്‍ ദിയ അനില്‍ (13) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി പതിനൊന്നു മണിയോടെയായിരുന്നു അപകടം നടന്നത്. അമ്മയും മകളും ഉറക്കമായിരുന്നതിനാല്‍ ഓടിമാറാന്‍ സാധിച്ചില്ല. രാഖിയുടെ തോളെല്ലിന് പൊട്ടല്‍ സംഭവിക്കുകയും മകള്‍ ദിയയുടെ കാലിനു മുറിവേല്‍ക്കുകയും ചെയ്തു. വാര്‍ഡ് മെമ്പറും നാട്ടുകാരും ചേര്‍ന്ന് പരിക്കേറ്റ ഇരുവരെയും തിരുവല്ല ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഏഴുമാസം മുമ്പ്  വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. അവിടം സന്ദര്‍ശിക്കാന്‍ എത്തിയ ആലപ്പുഴ ജില്ലാ കളക്ടര്‍ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ വീട് തകര്‍ന്നതോടെ തലചായ്ക്കാന്‍ ഇടമില്ലാത്ത അവസ്ഥയിലാണ് ഇവര്‍. നിലവില്‍ അമ്മയ്ക്കും മകള്‍ക്കും വാര്‍ഡ് മെമ്പര്‍ സലീന നൗഷാദ് താല്‍ക്കാലികമായി താമസ സൗകര്യം ഏര്‍പ്പാടാക്കി നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...