ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയ കേസില്‍ യുവതിയും സുഹൃത്തും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയ കേസില്‍ യുവതിയും സുഹൃത്തും അറസ്റ്റില്‍. വിതുര ആനപ്പാറ തൈക്കാവിനു സമീപം തസ്മി മന്‍സിലില്‍ തസ്മി (24), സുഹൃത്ത് മാങ്ങോട് പുതുശ്ശേരി ആര്യന്‍കുന്ന് അജ്മല്‍ മന്‍സിലില്‍ അല്‍ഫാസ് (26) എന്നിവരാണ് ശ്രീകാര്യം പോലീസിന്റെ പിടിയിലായത്.

തസ്മി വീട്ടുജോലി ചെയ്തിരുന്ന പാങ്ങപ്പാറ സംഗീതനഗര്‍ എസ്.എന്‍.ആര്‍.എ.-2 അശ്വതി ഹൗസില്‍ ഭുവനചന്ദ്രന്‍ നായരുടെ വീട്ടില്‍നിന്നു വെള്ളിയാഴ്ച വൈകീട്ട് 5 മണിയോടെയാണ് മോഷണം നടത്തിയത്. അരഞ്ഞാണവും മോതിരവും ഉള്‍പ്പെടെ ഒന്‍പത് ഗ്രാം സ്വര്‍ണമാണ് മോഷ്ടിച്ചത്. തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ബസില്‍ കയറി ആറ്റിങ്ങലിലേക്ക് പോകുകയായിരുന്നു. അവിടെത്തിയശേഷം അല്‍ഫാസുമായി കാര്‍ വാടകയ്‌ക്കെടുത്ത് കറങ്ങി നടക്കുകയായിരുന്നു. മോഷ്ടിച്ച സ്വര്‍ണം സ്വര്‍ണക്കടയില്‍നിന്നു കണ്ടെത്തി. പ്രതികളെ റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...